| Friday, 10th March 2023, 4:37 pm

വീഡിയോ: ക്യാപ്റ്റനാണെന്ന് കരുതി എന്ത് തോന്ന്യാസവും കാണിക്കാം എന്നാണോ; ഗില്ലിനെ പരസ്യമായി അപമാനിച്ച് രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ്. ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ 480 റണ്‍സാണ് ഓസീസ് സ്വന്തമാക്കിയത്.

മത്സരത്തില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു. അനാവശ്യമായി റിവ്യൂ പാഴാക്കിയതടക്കമുള്ള സംഭവങ്ങള്‍ ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമെ സഹതാരങ്ങളോടുള്ള പെരുമാറ്റത്തിന്റെ പേരിലും രോഹിത്തിന് സമൂഹമാധ്യമങ്ങില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

സഹതാരം ശുഭ്മന്‍ ഗില്ലിനെ അപമാനിച്ചാണ് രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി ആരാധകരുടെ രോഷം ഏറ്റുവാങ്ങുന്നത്. ഗ്രൗണ്ടില്‍ ഫണ്‍ മൂഡിലിരുന്ന തന്റെ സഹ ഓപ്പണറെ രോഹിത് ഹിന്ദിയില്‍ അധിക്ഷേപിക്കുകയായിരുന്നു.

രോഹിത് പറഞ്ഞത് സ്റ്റംപ് മൈക്ക് കൃത്യമായി ഒപ്പിയെടുക്കുകയും ടെലികാസ്റ്റിങ്ങിനിടെ ആളുകള്‍ കേള്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനമാണ് രോഹിത്തിന് ലഭിക്കുന്നത്.

ക്യാപ്റ്റന്‍ ആണെന്ന് കരുതി എന്തും പറയാന്‍ സാധിക്കുമോ, സഹതാരത്തോട് മര്യാദയോടെ പെരുമാറാന്‍ ഇയാള്‍ക്ക് അറിയില്ലേ തുടങ്ങിയ അഭിപ്രായങ്ങളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

രണ്ടാം ദിവസവും മികച്ച രീതിയില്‍ ബാറ്റ് വീശിയ ഓസ്‌ട്രേലിയ 167.2 ഓവറില്‍ 480 റണ്‍സാണ് നേടിയത്. 422 പന്തില്‍ നിന്നും 180 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയും 170 പന്തില്‍ നിന്നും 114 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനുമാണ് കങ്കാരുക്കള്‍ക്കായി കത്തിക്കയറിയത്.

ഖവാജക്കും ഗ്രീനിനും പുറമെ വാലറ്റത്തില്‍ നഥാന്‍ ലിയോണിന്റെയും ടോഡ് മര്‍ഫിയുടെയും കാമിയോ ഇന്നിങ്‌സുകളും ഓസീസിന് തുണയായി. നഥാന്‍ ലിയോണ്‍ 96 പന്തില്‍ നിന്നും 34 റണ്‍സ് നേടിയപ്പോള്‍ മര്‍ഫി 61 പന്തില്‍ നിന്നും 41 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 റണ്‍സാണ് നേടിയിരിക്കുന്നത്.

Content highlight: Rohit Sharma slams Shubhman Gill

We use cookies to give you the best possible experience. Learn more