| Wednesday, 15th May 2024, 5:27 pm

അവനെ നേരിടും മുമ്പ് നൂറ് തവണയെങ്കിലും പന്തെറിയുന്ന വീഡിയോകള്‍ കാണും; നേരിട്ടതില്‍ ഏറ്റവും പ്രയാസമേറിയ ബൗളറെ കുറിച്ച് രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം ഡെയ്ന്‍ സ്റ്റെയ്‌നെ നേരിടാനാണ് താന്‍ ഏറെ പ്രയാസപ്പെട്ടിരുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ക്രിക്കറ്റില്‍ ഡെയ്ല്‍ സ്‌റ്റെയ്ല്‍ യഥാര്‍ത്ഥ ഇതിഹാസമാണെന്നും അദ്ദേഹത്തെ നേരിടും മുമ്പ് നൂറ് തവണയെങ്കിലും സ്റ്റെയ്ന്‍ പന്തെറിയുന്ന വീഡിയോകള്‍ കാണാറുണ്ടെന്നും രോഹിത് ശര്‍മ പറഞ്ഞു.

ദുബായ് ഐ 103.8ന് നല്‍കിയ അഭിമുഖത്തിലാണ് പ്രോട്ടിയാസ് സ്പീഡ്‌സറ്ററിനെ കുറിച്ച് രോഹിത് പറഞ്ഞത്.

‘ഞാന്‍ ബാറ്റിങ്ങിനിറങ്ങും മുമ്പ് സ്റ്റെയ്ന്‍ പന്തെറിയുന്ന വീഡിയോകള്‍ നൂറ് തവണയെങ്കിലും കാണുമായിരുന്നു. അതാണ് സ്‌റ്റെയ്ന്‍. അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഇതിഹാസമാണ്. അദ്ദേഹം തന്റെ കരിയറില്‍ സ്വന്തമാക്കിയതെല്ലാം കാണുന്നത് തന്നെ സന്തോഷമാണ്.

എന്റെ കരിയറില്‍ പല തവണ ഞാന്‍ അദ്ദേഹത്തെ നേരിട്ടിട്ടുണ്ട്. അദ്ദേഹം വളരെ വേഗതയേറിയവനാണ്. വളരെ വേഗത്തിലാണ് അദ്ദേഹം പന്തുകളെ സ്വിങ് ചെയ്യിക്കാറുള്ളത്. അതൊരിക്കലും എളുപ്പമുള്ള കാര്യമല്ല. അദ്ദേഹം കുറച്ചധികം ടഫാണ്. സ്റ്റെയ്ന്‍ വളരെ ഭയങ്കരനായ ഒരു എതിരാളി തന്നെയായിരുന്നു.

എല്ലാ മത്സരങ്ങളും എല്ലാ സെഷനുകളും വിജയിക്കണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം പന്തെറിയാനെത്തുന്നത്. അതിനാല്‍ സ്റ്റെയ്‌നെ നേരിടുന്നത് തന്നെ വളരെ സന്തോഷകരമായിരുന്നു.

ഞാന്‍ അദ്ദേഹത്തിനെതിരെ വമ്പന്‍ നേട്ടങ്ങളുണ്ടാക്കി എന്നല്ല, അദ്ദേഹത്തെതിരെയുള്ള ഓേേരാ മത്സരങ്ങളും ഞാന്‍ ആസ്വദിക്കുകയായിരുന്നു,’ രോഹിത് പറഞ്ഞു.

പക്ഷേ, വിരോധാഭാസമെന്ന് പറയട്ടെ അന്താരാഷ്ട്ര കരിയറില്‍ ഒരിക്കല്‍ മാത്രമാണ് രോഹിത് സ്റ്റെയ്‌നിന്റെ പന്തില്‍ പുറത്തായത്. 2013ലെ ടെസ്റ്റ് പരമ്പരയിലായിരുന്നു അത്. ടെസ്റ്റില്‍ 63.20 എന്ന സ്‌ട്രൈക്ക് റേറ്റായിരുന്നു സ്റ്റെയ്‌നെതിരെ രോഹിത് ശര്‍മക്കുണ്ടായിരുന്നത്.

അന്താരാഷ്ട്ര ഏകദിനത്തിലും ടി-യിലും രോഹിത്തിന് ഒരിക്കല്‍ പോലും പ്രോട്ടിയാസ് ലെജന്‍ഡിന്റെ പന്തില്‍ തോറ്റുമടങ്ങേണ്ടി വന്നിട്ടില്ല. എന്നാല്‍ ഐ.പി.എല്ലില്‍ സ്റ്റെയ്ന്‍ പലപ്പോഴായി രോഹിത്തിനെ മടക്കുകയും ഒരുമിച്ച് ഒരു ടീമില്‍ കളിക്കുകയും ചെയ്തിരുന്നു.

Content highlight: Rohit Sharma says Dale Steyn is toughest bowler encountered in his career

Latest Stories

We use cookies to give you the best possible experience. Learn more