ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന് രോഹിത് ശര്‍മ നല്‍കിയ മറുപടി വൈറലാകുന്നു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോടൊപ്പം ഇന്ത്യക്കാര്‍ക്ക് ആഘോഷിക്കാന്‍ മറ്റൊരു കാരണംകൂടിയാകില്ലേയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ രോഹിതിനെ ഓര്‍മ്മപ്പെടുത്തിയത്.
എങ്കില്‍ ആ വിജയം ഒരു വീരനേട്ടമായിരിക്കുമെന്നായിരുന്നു ഇതിന് മറുപടിയായി മാധ്യമ പ്രവര്‍ത്തകനെ സല്യൂട്ട് ചെയ്തുകൊണ്ട് രോഹിത് പറഞ്ഞത്.
രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് നേടിയത്. ഓപ്പണര്‍ കെ.എല്‍. രാഹുല്‍ പുറത്താകാതെ നേടിയ 129 റണ്‍സും രോഹിത് ശര്‍മയുടെ 83 റണ്‍സുമാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്.
അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും രോഹിത് നേടുന്ന എറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്. ഇംഗ്ലണ്ട് ബൗളര്‍മാരുടെ ദുര്‍ബലമായ പന്തുകള്‍ മുതലെടുത്താണ് രോഹിത് മുന്നേറിയത്.
11 ഫോറുകളും 1 സിക്സറുമാണ് ഇന്നിംഗ്‌സില്‍ രോഹിത് കരസ്ഥമാക്കിയത്. താന്‍ ഇതുവരെ കളിച്ച ഏറ്റവും ബുദ്ധിമുട്ടേറിയ ഇന്നിംഗ്‌സ് ഇതാണെന്നും രോഹിത് പ്രതികരിച്ചു. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഉള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം