'ബംഗ്ലാദേശ് ആയാല്‍ കാണിച്ചുകൊടുക്കാമായിരുന്നു, ഇതിപ്പോള്‍ ഓസീസ് ആയിപ്പോയി'; നോക്ക് ഔട്ടില്‍ വീണ്ടും നിരാശനാക്കി രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആരാധകരെ നിരാശനാക്കി രോഹിത് ശര്‍മ. നിര്‍ണായക മത്സരത്തില്‍ വീണ്ടും പ്രതീക്ഷക്കൊത്ത് ഉയരാതെയാണ് രോഹിത് ശര്‍മ വീണ്ടും ആരാധകരെ നിരാശരാക്കിയത്.

ഓസീസ് ഉയര്‍ത്തിയ വമ്പന്‍ ടോട്ടലിന് പിന്നാലെ ആദ്യ ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ ക്യാപ്റ്റനെ നഷ്ടമായിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ തകര്‍പ്പന്‍ ഡെലിവെറിയില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു രോഹിത് പുറത്തായത്.

View this post on Instagram

A post shared by ICC (@icc)

26 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 15 റണ്‍സ് മാത്രമാണ് രോഹിത്തിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. രോഹിത്തിന്റെ ഈ മോശം പ്രകടനത്തിന് പിന്നാലെ താരത്തിന്റെ നോക്ക് ഔട്ട് ഘട്ടത്തിലെ മറ്റ് പ്രകടനങ്ങളും ചര്‍ച്ചയാകുന്നുണ്ട്.

നോക്ക് ഔട്ട് ഘട്ടത്തില്‍ രോഹിത്തിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ബംഗ്ലാദേശ് പോലുള്ള ടീമുകളാണ് എതിരാളികളെങ്കില്‍ ഹിറ്റ്മാന്റെ വെടിക്കെട്ട് കാണാന്‍ സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.

നോക്ക് ഔട്ട് ഘട്ടങ്ങളിലെ രോഹിത് ശര്‍മയുടെ പ്രകടനങ്ങള്‍

8* vs ഓസ്‌ട്രേലിയ (ടി-20 ലോകകപ്പ് – 2007)

30* vs പാകിസ്ഥാന്‍ (ടി-20 ലോകകപ്പ് – 2007)

33 vs ശ്രീലങ്ക (ചാമ്പ്യന്‍സ് ട്രോഫി – 2013)

9 vs ഇംഗ്ലണ്ട് (ചാമ്പ്യന്‍സ് ട്രോഫി – 2013)

24 vs സൗത്ത് ആഫ്രിക്ക (ടി-20 ലോകകപ്പ് – 2014)

29 vs ശ്രീലങ്ക (ടി-20 ലോകകപ്പ് – 2014)

137 vs ബംഗ്ലാദേശ് (ലോകകപ്പ് – 2015)

34 vs ഓസ്‌ട്രേലിയ (ലോകകപ്പ് – 2015)

43 vs വെസ്റ്റ് ഇന്‍ഡീസ് (ടി-20 ലോകകപ്പ് – 2016)

123* vs ബംഗ്ലാദേശ് (ചാമ്പ്യന്‍സ് ട്രോഫി – 2017)

0 vs പാകിസ്ഥാന്‍ (ചാമ്പ്യന്‍സ് ട്രോഫി – 2017)

1 vs ന്യൂസിലാന്‍ഡ് (ലോകകപ്പ് – 2019)

34 vs ന്യൂസിലാന്‍ഡ് (ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് – 2021)

30 vs ന്യൂസിലാന്‍ഡ് (ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് – 2021)

27 vs ഇംഗ്ലണ്ട് (ടി-20 ലോകകപ്പ് – 2022)

15 vs ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് (ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് – 2023)

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് മാത്രമല്ല, പ്രതീക്ഷവെച്ച പലരും നിറം മങ്ങിയിരുന്നു.

നിലവില്‍ 22 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 88 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. രോഹിത്തിന് പുറമെ ശുഭ്മന്‍ ഗില്‍ (13), ചേതേശ്വര്‍ പൂജാര (14), വിരാട് കോഹ്‌ലി (14) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

24 പന്തില്‍ നിന്നും 17 റണ്‍സടിച്ച അജിന്‍ക്യ രഹാനെയും 16 പന്തില്‍ നിന്നും എട്ട് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് നിലവില്‍ ക്രീസില്‍.

Content Highlight: Rohit Sharma’s batting performance in ICC knock out matches