|

ഫിഫ്റ്റികളും സെഞ്ച്വറികളുമല്ല പ്രധാനം; ഹര്‍ഷാ ഭോഗ്ലെയ്ക്ക് ചുട്ട മറുപടിയുമായി ഹിറ്റ്മാന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ 24 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യതയും നേടിക്കഴിഞ്ഞു. ഗ്രൂപ്പ് 1-ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.

ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് രോഹിത് ശര്‍മയാണ്.

സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി താരം മടങ്ങുകയായിരുന്നു. 41 പന്തില്‍ 224.39 സ്‌ട്രൈക്ക് റേറ്റില്‍ 92 റണ്‍സാണ് രോഹിത് നേടിയത്. 8 സിക്‌സറുകളും 7 ബൗണ്ടറികളുമാണ് താരം അടിച്ച് കൂട്ടിയത്. കളിയിലെ താരവും രോഹിത്താണ്.

മത്സര ശേഷം ടി-20 ലോകകപ്പില്‍ സെഞ്ച്വറി തികയ്ക്കാനുള്ള അവസരം നഷ്ടമായതിനെക്കുറിച്ച് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷാ ഭോഗ്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിനെ ചോദ്യം ചെയ്തിരുന്നു. രോഹിത് പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വൈറലാകുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെക്കുറിച്ചും രോഹിത് സംസാരിച്ചിരുന്നു.

‘ഫിഫ്റ്റികളും സെഞ്ച്വറികളും എനിക്ക് പ്രധാനമല്ലെന്ന് കഴിഞ്ഞ മത്സരത്തില്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. കളി ജയിക്കുന്നതിലാണ് ശ്രദ്ധ, കുറേ നാളായി അങ്ങനെ കളിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

Also Read: മമ്മൂക്ക എന്റെ ഷര്‍ട്ടിടണമെന്ന ആഗ്രഹം; അന്ന് അദ്ദേഹം എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കാര്യം പറഞ്ഞു: കോസ്റ്റ്യൂം ഡിസൈനര്‍ അഭിജിത്ത് 

ഞങ്ങള്‍ എങ്ങനെ കളിച്ചു എന്നതില്‍ സന്തോഷമുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ കുല്‍ദീപ് യാദവ് മികച്ച പ്രകടനം പുറത്തെടുത്തു. ഞങ്ങള്‍ക്ക് അവനെ ന്യൂയോര്‍ക്കില്‍ കളിപ്പിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അവന്‍ എപ്പോഴും കാര്യങ്ങളുടെ സ്‌കീമില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ സൂപ്പര്‍ 8 മത്സരങ്ങള്‍ക്കായി വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍, കുല്‍ദീപ് ഒരു യാന്ത്രിക തെരഞ്ഞെടുപ്പായിരുന്നു,’ രോഹിത് ശര്‍മ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ജൂണ്‍ 27ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് 2ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിക്ക് യോഗ്യത നേടിയത്.

Content Highlight: Rohit Sharma Replaying To Harsha Bhogle

Latest Stories