|

ഇന്ത്യയുടെ ഭാവി ആ കൈകളില്‍ ഭദ്രമാണ്; ദ്രാവിഡിനെ പുകഴ്ത്തി രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്ലി-രവി ശാസ്ത്രി യുഗത്തിന് ശേഷം പുതിയ ക്യാപ്റ്റന്‍-കോച്ച് കൂട്ടുകെട്ട് പരീക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. രോഹിത്-ദ്രാവിഡ് ദ്വയത്തിന് കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് രാഹുല്‍ ദ്രാവിഡ്. 2021 ട്വന്റി-20 ലോകകപ്പിന് ശേഷം ദ്രാവിഡായിരുന്നു ഇന്ത്യയെ പരിശീലിപ്പിച്ചത്.

കോച്ചായതിന് ശേഷം ന്യൂസിലാന്റിനെതിരെ ട്വന്റി-20 പരമ്പരയും ടെസ്റ്റ് പരമ്പരയും നേടുവാന്‍ ദ്രാവിഡിന് കീഴിലിറങ്ങിയ ഇന്ത്യയ്ക്ക് സാധിച്ചു.

ഇപ്പോള്‍ പുതിയ കോച്ചിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് പുതിയ ക്യാപ്റ്റന്‍. നായകസ്ഥാനം ഏറ്റെടുത്ത ശേഷം നല്‍കിയ ആദ്യ ഇന്റര്‍വ്യൂവില്‍ ബി.സി.ഐ ടിവിയോട് സംസാരിക്കുവായിരുന്നു രോഹിത് ശര്‍മ.

‘ദ്രാവിഡ് ഭായിയുടെ കീഴില്‍ 3 കളിയെ കളിച്ചുള്ളുവെങ്കിലും മികച്ച അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ കളി കണ്ടാണ് നമ്മള്‍ വളര്‍ന്നത്. നമുക്കറിയാം അദ്ദേഹത്തിന്റെ കളിരീതികള്‍ ഒരേ സമയം വളരെ കഠിനവും എന്നാല്‍ റിലാക്സിംഗുമാണ്’ രോഹിത് ശര്‍മ പറഞ്ഞു.

ഡ്രസ്സിംഗ് റൂമിനെ എപ്പോഴും ശാന്തവും സന്തോഷവുമായി വെക്കാന്‍ ദ്രാവിഡിന് സാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം കോച്ചായി വന്നിട്ട് കുറച്ച് കാലമേ ആയിട്ടുള്ളുവെങ്കിലും എന്റെ ബാറ്റിംഗിനെ കുറിച്ചും കളിരീതികളെ കുറിച്ചും അദ്ദേഹത്തോട് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ദ്രാവിഡിനെ കോച്ചായി ലഭിച്ചത് വലിയ കാര്യമാണ് ഇന്ത്യന്‍ ടീമിന്റെ ഭാവിക്ക് അത് വളരെയധികം ഉപകാരപ്രദമാകും,’ രോഹിത് പറഞ്ഞു.

ടി-20 ലോകകപ്പിന് ശേഷം ന്യൂസിലാന്റിനെതിരെ നടന്ന ടി-20 പരമ്പരയില്‍ രോഹിത്തായിരുന്നു ടീമിനെ നയിച്ചത്. ന്യൂസിലാന്റിനെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ലോകകപ്പിലേറ്റ തോല്‍വിയുടെ മധുരപ്രതികാരം കൂടിയായിരുന്നു ഇന്ത്യയുടെ ജയം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rohit Sharma praises Rahul Dravid

Latest Stories