ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുക. മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പരിശീലനത്തിനിടയിലുള്ള ഒരു പ്രത്യേക സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇന്ത്യന്‍ ടീമിന്റെ പരിശീലക സെക്ഷന്റെ ഭാഗമായി രോഹിത്തിനെ രണ്ട് തവണ പുറത്താക്കുകയായിരുന്നു നെറ്റ് ബൗളര്‍ എന്നാണ്ഇ ന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ട് പറയുന്നത്. രോഹിത് ശര്‍മയുടെ ഈ മോശം പ്രകടനങ്ങള്‍ ഇന്ത്യന്‍ ക്യാമ്പിന് വലിയ നിരാശയാണ് നല്‍കുന്നത്.
അതേസമയം ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും രോഹിത് ശര്‍മ നിരാശാജനകമായ പ്രകടനങ്ങളാണ് നടത്തിയത്. അത് രണ്ട് ടെസ്റ്റിലെ നാല് ഇന്നിങ്‌സില്‍ 24, 39, 14, 13 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ നായകന്‍ നേടിയ സ്‌കോറുകള്‍.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും രോഹിത്തിന് മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ വലിയൊരു തിരിച്ചടിയാണിത് നല്‍കുന്നത്.
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെ ടെസ്റ്റില്‍ സര്‍ഫറസ് ഖാന്‍ അരങ്ങേറ്റം കുറിക്കും. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെ.എല്‍ രാഹുല്‍ ഫിറ്റ്‌നസ് ഇല്ലാത്തതിന് പിന്നാലെ ടീമില്‍ നിന്നും പുറത്തായിരുന്നു.
രാഹുലിനു പകരക്കാരനായാണ് സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ടീമില്‍ വിക്കറ്റ് കീപ്പറായി കെ.എസ്. ഭരത്തിന് പകരക്കാരനായി ധ്രുവ് ജുറലും അരങ്ങേറ്റം കുറിക്കും.
ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.
Content Highlight: Rohit Sharma practice section incident