ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മികച്ച ഫോമിലാണ് കളിക്കുന്നത്. ഇപ്പോഴിതാ ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വിരാട് കോഹ്ലിയെ മറികടന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പില്‍ ഒക്ടോബര്‍ 14ന് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 86 റണ്‍സ് നേടിയതിന് ശേഷമാണ് രോഹിത് റാങ്കിങ്ങില്‍ മുന്നേറിയത്.
50 ഓവര്‍ ഫോര്‍മാറ്റില്‍ ആദ്യമായാണ് കോഹ്ലിയെ രോഹിത് ശര്‍മ മറികടക്കുന്നത്. ഒമ്പതാം സ്ഥാനത്തുള്ള വിരാടിനെ മറികടന്ന് ആറാം സ്ഥാനമാണ് രോഹിത് സ്വന്തമാക്കിയത്.
ലോകകപ്പില്‍ അഫാഗാനിസ്ഥാനെതിരെ അവിസ്മരണീയമായ സെഞ്ച്വറി നേടിയിരുന്നു. 84 പന്തില്‍ 131 റണ്‍സാണ് ഹിറ്റ്മാന്റെ ബാറ്റില്‍ നിന്നും പിറന്നത്. 16 ബൗണ്ടറികളും അഞ്ച് പടുകൂറ്റന്‍ സിക്സറുകളുടെയും അകംപടിയോടുകൂടിയായിരുന്നു രോഹിതിന്റെ ഗംഭീര ഇന്നിങ്സ്.
അതേ സമയം ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 85 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
രോഹിത് ശര്‍മക്ക് 719 പോയിന്റും വിരാട് കോഹ്ലിക്ക് 711 പോയിന്റുമാണ് ഉള്ളത്. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്.
CONTENT HIGHLIGHTS: Rohit Sharma overtakes Virat Kohli in ODI rankings for the first time.