| Tuesday, 14th November 2017, 7:35 pm

ഇന്ത്യയുടെ പ്രതീക്ഷയാണ് ഏകദിനത്തിലെ ട്രിപ്പിള്‍; അതിനായി ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും; ഇരട്ട സെഞ്ച്വറികളെക്കുറിച്ച് മനസ് തുറന്ന് രോഹിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ലോക ക്രിക്കറ്റിലെയും ഹിറ്റ്-മാന്‍ എന്ന വിശേഷണത്തിനര്‍ഹനാണ് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടുന്ന താരവും “ദൈവത്തിന്റെ” അനുയായി വിരേന്ദര്‍ സെവാഗ് രണ്ടാമത്തെ താരവുമായപ്പോള്‍ രണ്ട് ഇരട്ട സെഞ്ച്വറികളുമായാണ് രോഹിത് ആ പട്ടികയില്‍ ഇടം പിടിച്ചത്.


Also Read: നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവെക്കണം: ബിനോയ് വിശ്വം


വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസം മാത്രമാണ് രോഹിതിലെ പ്രതിഭയെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്താറുണ്ടെങ്കിലും നിലയുറപ്പിച്ച് കഴിഞ്ഞാല്‍ ബൗളര്‍മാരുടെ ഹൃദയമിടിപ്പ് വരെതെറ്റിക്കുന്ന താരമായാണ് രോഹിത് അറിയപ്പെടുന്നത്. ജീവിതത്തില്‍ രണ്ടു ഇരട്ട ശതകങ്ങള്‍ നേടിയ താരം ഇനി തന്റെ ലക്ഷ്യം ഏകദിനത്തിലെ ട്രിപ്പിള്‍ സെഞ്ച്വറിയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗൗരവ് കപൂര്‍ അവതരിപ്പിയ്ക്കുന്ന ഒരു ടെലിവിഷന്‍ പരിപാടിയിലാണ് രോഹിത് ഇരട്ട സെഞ്ച്വറികളെക്കുറിച്ചും പുതിയ ലക്ഷ്യത്തെ കുറിച്ചും മനസ് തുറന്നത്. 264 റണ്‍സ് നേടിയ ശേഷം തന്നോട് പലരും ട്രിപ്പിളിനെക്കുറിച്ച് ചോദിക്കാറുണ്ടെന്നും അതിനവേണ്ടി താന്‍ ശ്രമിക്കുമെന്നുമാണ് താരം പറഞ്ഞത്.

“ശ്രീലങ്കയ്ക്കെതിരെ 264 റണ്‍സ് നേനേടിയതിനു ശേഷം ഞാന്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴും ഔട്ടിങ്ങിനു പുറത്തിറങ്ങുമ്പോഴും ആളുകള്‍ എന്നോട് എന്നാണ് നിങ്ങള്‍ 300 റണ്‍സ് നേടുന്നത് എന്ന് ചോദിക്കാറുണ്ട്. ഇന്ത്യയുടെ മുഴുവന്‍ പ്രതീക്ഷയാണത്. അത് നിറവേറ്റാന്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ നമുക്ക് ബാധ്യതയുണ്ട്. അതുകൊണ്ട് അടുത്തുതന്നെ 300 ന് വേണ്ടി ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിയ്ക്കും.”രോഹിത്ത് പറഞ്ഞു


Dont Miss: റെയ്‌നയില്ല; ചെന്നൈ സൂപ്പര്‍കിങ്‌സ് നിലനിര്‍ത്തുന്നത് ഈ മൂന്നു താരങ്ങളെ


“264 റണ്‍സ് പ്രകടനത്തിനു ശേഷം കോച്ച് എന്നോട് പറഞ്ഞത് ഇന്നിങ്ങ്സിന്റെ തുടക്കത്തില്‍ മെല്ലപ്പോക്കില്ലായിരുന്നെങ്കില്‍ ഞാന്‍ സുഖമായി 300 കടന്നേനെ എന്നായിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തോട് തമാശയായി ചോദിച്ചു. നിങ്ങള്‍ക്ക് 264 എന്ന റണ്‍സ് കുറവായി തോന്നുന്നുണ്ടോ എന്ന്” രോഹിത്ത് പറയുന്നു.

ആദ്യ ഡബിള്‍ സെഞ്ച്വറിയെക്കുറിച്ച് മനസ് തുറന്ന താരം അത് ടീമിനു നിര്‍ണ്ണായകമായ ഘട്ടത്തിലായിരുന്നെന്നാണ് അഭിപ്രായപ്പെട്ടത്. “209 റണ്‍സ് നേടുമ്പോള്‍ അത് ടീമിന്റെ വിജയത്തിന് അനിവാര്യമായിരുന്നു. ധവാനും കോഹ്ലിയും നേരത്തെ പുറത്തായി. ഞാന്‍ സമ്മര്‍ദ്ദത്തിലായി. അന്ന് ഞാന്‍ മികച്ച പ്രകടനം നടത്തിയില്ലായെങ്കില്‍ ടീമിന് നല്ലൊരു ടോട്ടല്‍ നേടാന്‍ കഴിയില്ലായിരുന്നു.”

“സീരീസ് നിര്‍ണയിക്കുന്ന മത്സരമായിരുന്നു അത്. ആ ഇന്നിങ്ങ്സില്‍ ഞാന്‍ 16 സിക്സ് നേടി. എ.ബി.ഡിവില്യേഴ്സ് കഴിഞ്ഞ വര്‍ഷം വന്‍ഡീസിനെതിരെ കളിക്കും വരെ അത് റെക്കോഡായിരുന്നു” രോഹിത്ത് പറഞ്ഞു.

We use cookies to give you the best possible experience. Learn more