ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ഇന്ത്യ കാനഡയാണ് നേരിടുന്നത്. ലോകകപ്പില്‍ ഇതുവരെയുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചു കൊണ്ട് നേരത്തെ തന്നെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു. മറുഭാഗത്ത് മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് തോല്‍വിയും നേരിട്ടുകൊണ്ട് കാനഡ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു.
അതുകൊണ്ടുതന്നെ സൂപ്പര്‍ എട്ടിലെ മത്സരത്തിന് മുന്നോടിയായി കാനഡയ്ക്കെതിരെ വിജയിച്ചു കൊണ്ട് കൂടുതല്‍ ആത്മവിശ്വാസം സൃഷ്ടിക്കാനാവും ഇന്ത്യ ലക്ഷ്യമിടുക. മറുഭാഗത്ത് ഇന്ത്യയെ പരാജയപ്പെടുത്തിക്കൊണ്ട് തലയുയര്‍ത്തിക്കൊണ്ട് നില്ക്കാന് തന്നെയായിരിക്കും കാനഡയും പോരാട്ടത്തിനിറങ്ങുന്നത്.
ഫ്ലോറിഡയിലെ ലോഡര്‍ഹില്ലിലെ സെന്‍ട്രല്‍ ബ്രോ വാര്‍ഡ് റീജിയണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. മത്സരത്തില്‍ ആറ് സിക്സുകള്‍ കൂടി നേടാന്‍ രോഹിത്തിന് സാധിച്ചാല്‍ ഇന്റര്‍നാഷണല്‍ ടി-20യില്‍ 200 സിക്സറുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലേക്കാവും രോഹിത് നടന്നുകയറുക.
ഇതിനോടകം തന്നെ 154 ടി-20 മത്സരങ്ങളില്‍ നിന്നും 194 സിക്സുകളാണ് രോഹിത് നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കാനഡയ്ക്കെതിരെ ആര്‍ക്കു കൂടി നേടാന്‍ സാധിച്ചാല്‍ സിക്സറുകളുടെ ഡബിള്‍ സെഞ്ച്വറി നേട്ടത്തിലേക്ക് ഇന്ത്യന്‍ നായകന് നടന്നുകയറാം.
ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം, ടീം, മത്സരങ്ങളുടെ എണ്ണം, സിക്സുകളുടെ എണ്ണം എന്നീ ക്രമത്തില്‍
രോഹിത് ശര്‍മ- ഇന്ത്യ- 154-194
മാര്ട്ടിന് ഗുപ്റ്റില്‍-ന്യൂസിലാന്‍ഡ്-122-173
ജോസ് ബട്ലര്-ഇംഗ്ലണ്ട്-119-130
ഗ്ലെന്‍ മാക്സ്വെല്-ഓസ്ട്രേലിയ-109-128
പോള്‍ സ്റ്റെര്‍ലിങ്-അയര്‍ലാന്‍ഡ്-144-128
2024 ടി-20 ലോകകപ്പില്‍ ഇതിനോടകം തന്നെ നാല് സിക്സുകളാണ് രോഹിത് നേടിയിട്ടുള്ളത്. അയര്‍ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ 52 റണ്‍സ് നേടികൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ തകര്‍പ്പന്‍ പ്രകടനം ഈ മത്സരത്തില്‍ മൂന്ന് ആണ് രോഹിത് നേടിയത്.
ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 600 സിക്സുകള്‍ നേടുന്ന ആദ്യ താരമായി രോഹിത് മാറിയിരുന്നു. ഏകദിനത്തില്‍ 323 സിക്സുകളും ടി-20യില്‍ 194 സിക്സും ടെസ്റ്റ് ക്രിക്കറ്റില്‍ 84 സിക്സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Content Highlight: Rohit Sharma need Two Six to Complete 200 Sixes in International T20