| Thursday, 20th June 2024, 4:04 pm

ഡബിള്‍ സെഞ്ച്വറി റെക്കോഡിനരികെ രോഹിത്; ടി-20 ചരിത്രത്തിലെ ആദ്യ താരമാവാനൊരുങ്ങി ഇന്ത്യന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെയാണ് രോഹിത് ശര്‍മയും സംഘവും സൂപ്പര്‍ 8ലേക്ക് മുന്നേറിയത്.

അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍, യു.എസ്.എ എന്നീ ടീമുകളെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പരാജയപ്പെടുത്തിയത്. കാനഡയ്ക്കെതിരെയുള്ള അവസാന മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. മത്സരത്തില്‍ ആറ് സിക്സുകള്‍ കൂടി നേടാന്‍ രോഹിത്തിന് സാധിച്ചാല്‍ ഇന്റര്‍നാഷണല്‍ ടി-20യില്‍ 200 സിക്സറുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലേക്കാവും രോഹിത് നടന്നുകയറുക.

ഇതിനോടകം തന്നെ 154 ടി-20 മത്സരങ്ങളില്‍ നിന്നും 194 സിക്സുകളാണ് രോഹിത് നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അഫ്ഗാനെതിരെ ആറ് സിക്‌സുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ സിക്സറുകളുടെ ഡബിള്‍ സെഞ്ച്വറി നേട്ടത്തിലേക്ക് ഇന്ത്യന്‍ നായകന് നടന്നുകയറാം.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം, ടീം, മത്സരങ്ങളുടെ എണ്ണം, സിക്സുകളുടെ എണ്ണം എന്നീ ക്രമത്തില്‍

രോഹിത് ശര്‍മ- ഇന്ത്യ- 154-194

മാര്‍ട്ടിന്‍ ഗുപ്റ്റില്‍-ന്യൂസിലാന്‍ഡ്-122-173

ജോസ് ബട്ലര്‍-ഇംഗ്ലണ്ട്-119-130

ഗ്ലെന്‍ മാക്സ്വെല്‍-ഓസ്ട്രേലിയ-109-128

പോള്‍ സ്റ്റെര്‍ലിങ്-അയര്‍ലാന്‍ഡ്-144-128

2024 ടി-20 ലോകകപ്പില്‍ ഇതിനോടകം തന്നെ നാല് സിക്സുകളാണ് രോഹിത് നേടിയിട്ടുള്ളത്. അയര്‍ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ 52 റണ്‍സ് നേടികൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ തകര്‍പ്പന്‍ പ്രകടനം.

ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 600 സിക്സുകള്‍ നേടുന്ന ആദ്യ താരമായി രോഹിത് മാറിയിരുന്നു. ഏകദിനത്തില്‍ 323 സിക്സുകളും ടി-20യില്‍ 194 സിക്‌സും ടെസ്റ്റ് ക്രിക്കറ്റില്‍ 84 സിക്സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Content Highlight: Rohit Sharma need Two Six to Complete 200 Sixes in International T20

Latest Stories

We use cookies to give you the best possible experience. Learn more