വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളില്‍ ഇന്ത്യയുടെ അവസാന ഹോം സീരീസ് ന്യൂസിലാന്‍ഡിനോടാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് കിവികള്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡ് നേരത്തെ പുറത്ത് വിട്ടിരുന്നു. നാല് റിസര്‍വ് താരങ്ങളെയും ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീം ബെംഗളൂരുവിലെ ചിന്നസ്വാസി സ്റ്റേഡിയത്തില്‍ തയ്യാറെടുപ്പിലാണ്. ഹോം കണ്ടീഷനില്‍ ബംഗ്ലാദേശിനെതിരെ നടന്ന പരമ്പരയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ രോഹിത്തിന്‍രെ ക്യാപ്റ്റന്‍സിയില്‍ വലിയ ആക്തമവിശ്വാസത്തിലാണ്.
എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ ഹിറ്റ്മാനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ടെസ്റ്റില്‍ വെറും മൂന്ന് സിക്‌സര്‍ നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമാക്കാന്‍ സാധിക്കുക. ഈ നേട്ടത്തില്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ വിരേന്ദര്‍ സെവാഗാണ് മുന്നിലുള്ളത്.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന താരം, ഇന്നിങ്‌സ്, സിക്‌സര്‍
വിരേന്ദര്‍ സെവാഗ് – 178 ഇന്നിങ്‌സ് – 90
രോഹിത് ശര്‍മ – 105 ഇന്നിങ്‌സ് – 87
എം.എസ്. ധോണ്ി – 144 ഇന്നിങസ് – 78
സച്ചിന്‍ ടെണ്ടല്‍ക്കര്‍ – 329 ഇന്നിങ്‌സ് – 69
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ആദ്യ ടെസ്റ്റ് – ഒക്ടോബര്‍ 16 മുതല്‍ 20 വരെ – എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു.
രണ്ടാം ടെസ്റ്റ് – ഒക്ടോബര്‍ 24 മുതല്‍ 28 വരെ – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം.
അവസാന ടെസ്റ്റ് – നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ – വാംഖഡെ സ്റ്റേഡിയം.
Content Highlight: Rohit Sharma Need Three Sixes For Great Record Achievement In Test Cricket