| Tuesday, 11th June 2024, 3:29 pm

ചരിത്ര നേട്ടത്തിലെത്താന്‍ രോഹിത്തിന് വേണ്ടത് വെറും ഒരു വിജയം മാത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ മലര്‍ത്തിയടിച്ചാണ് തുടങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തും ഇന്ത്യയ്ക്ക് മുതല്‍കൂട്ടായിരുന്നു. പാകിസ്ഥാനെതിരെ സിക്‌സര്‍ അടിച്ച് കുതിക്കാന്‍ കുടങ്ങിയെങ്കിലും 13 റണ്‍സ് നേടി ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ താരം പുത്താകുകയായിരുന്നു.

അതേസമയം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച് എ ഗ്രൂപ്പില്‍ നാല് പോയിന്റുമായി ഒന്നാമത്. ജൂണ്‍ 12 ന് അമേരിക്കയാണ് ഇന്ത്യയുടെ അടുത്ത എതിരാളി. എന്നാല്‍ അമേരിക്കയെയും തോല്‍പ്പിച്ചാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത്തിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ഐ.സി.സി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകാനാണ് രോഹിത്തിന് സാധിക്കുക.

ഐ.സി.സി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന താരം, എണ്ണം

എം.എസ് ധോണി – 40

സൗരവ് ഗാംഗുലി – 16

രോഹിത് ശര്‍മ – 16*

വിരാട് കോഹ്‌ലി – 13

ഇ ലിസ്റ്റില്‍ ഗാംഗുലിയെ മറികടക്കാന്‍ രോഹിത്തിന് വേണ്ടത് ഒരേയൊരു വിജയം മാത്രമാണ്.
പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് പേസ് ബൗളര്‍ ജസ്പ്രീത് ബംറയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഡെത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്.

Content Highlight: Rohit Sharma Need One Win For Great Record Achievement

We use cookies to give you the best possible experience. Learn more