ഇന്ത്യയുടെ ശ്രീലങ്ക പര്യടനം ജൂലൈ 27 മുതല്‍ തുടങ്ങാനിരിക്കുകയാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.
രണ്ട് ഫോര്‍മാറ്റിലുമുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും ഏകദിനത്തില്‍ തിരിച്ച് വിളിച്ചിരിക്കുകയാണ് പുതിയ പരിശീലകന്‍ ഗൗതം ഗംഭീറും സെലക്ടര്‍ അജിത് അഗാക്കറും. ശ്രീലങ്കയ്‌ക്കെതിരെ രോഹിത്തും വിരാടും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
ഇനി വെറും ഒമ്പത് സിക്‌സര്‍ നേടിയാല്‍ ഏകദിനത്തില്‍ രോഹിത്തിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമാകാമനാണ് രോഹിത്തിന് സാധിക്കുക. ഈ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയാണ്. എന്നാല്‍ ഒമ്പത് സിക്‌സര്‍ നേടിയാല്‍ വിന്‍ഡീസ് കരുത്തന്‍ സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനെ മറികടന്ന് രണ്ടാമനാകാനാണ് രോഹിത്തിന് സാധിക്കുക.
ഇന്റര്‍നാഷണല്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം (രാജ്യം), ഇന്നിങ്‌സ്, സിക്‌സര്‍ എന്ന ക്രമത്തില്‍
ഷഹീന്‍ അഫ്രീദി (പാകിസ്ഥാന്‍) – 369 – 351
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 294 – 331
രോഹിത് ശര്‍മ (ഇന്ത്യ) – 254 – 323
സനത് ജയസൂര്യ (ശ്രീലങ്ക) – 433 – 270
എം.എസ്. ധോണി (ഇന്ത്യ) – 297 – 229
അതേ സമയം ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ രോഹിത്താണ് ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം. 205 സിക്‌സര്‍ അടിച്ചുകൊണ്ട് വമ്പന്മാരെ പിന്തള്ളിയാണ് രോഹിത്ത് ഒന്നാമത് എത്തിയത്.151 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്.
Content highlight: Rohit Sharma Need 9 Sixes For Record Achievement In One Day Cricket