ചരിത്രംകുറിക്കാൻ രോഹിത്തിന്‌ വേണ്ടത് വെറും 54 റൺസ്; ഓസീസ് ഇതിഹാസത്തെ വീഴ്ത്താനൊരുങ്ങി ഹിറ്റ്മാൻ
Cricket
ചരിത്രംകുറിക്കാൻ രോഹിത്തിന്‌ വേണ്ടത് വെറും 54 റൺസ്; ഓസീസ് ഇതിഹാസത്തെ വീഴ്ത്താനൊരുങ്ങി ഹിറ്റ്മാൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd May 2024, 9:02 am

ഐ.പി.എല്ലില്‍ നിന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പത്തു മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും ഏഴു തോല്‍വിയും അടക്കം ആറ് പോയിന്റ് മാത്രമുള്ള മുംബൈയ്ക്ക് ഇനി മുന്നോട്ടു മുന്നേറണമെങ്കിൽ ജയം അനിവാര്യമാണ്. മറുഭാഗത്ത് ഒമ്പത് മത്സരങ്ങളില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയും അടക്കം 12 പോയിന്റുമായി പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് കൊല്‍ക്കത്ത.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ സൂപ്പര്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. കൊല്‍ക്കത്തക്കെതിരെ 54 റണ്‍സ് കൂടി നേടാന്‍ രോഹിത്തിന് സാധിച്ചാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ കൊല്‍ക്കത്തക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് ഇന്ത്യന്‍ നായകന്‍ നടന്നു കയറുക.

ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഡേവിഡ് വാര്‍ണര്‍ ആണ്. 28 മത്സരങ്ങളില്‍ നിന്നും 1093 റണ്‍സ് ആണ് വാര്‍ണര്‍ നേടിയത്. 32 മത്സരങ്ങളില്‍ നിന്നും 1040 റണ്‍സ് നേടിയ രോഹിത് 54 റണ്‍സ് കൂടി നേടിയാല്‍ ഓസ്‌ട്രേലിയന്‍ താരത്തെ മറികടക്കാന്‍ സാധിക്കും.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ്, മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

ഡേവിഡ് വാര്‍ണര്‍-1093-28

രോഹിത് ശര്‍മ-1040-32

വിരാട് കോഹ്‌ലി-962-34

ശിഖര്‍ ധവാന്‍-907-31

സുരേഷ് റെയ്‌ന-829-26

ഈ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറി ഉള്‍പ്പെടെ 315 റണ്‍സാണ് രോഹിത് നേടിയത്. 35 ആവറേജിലും 158.29 സ്‌ട്രൈക്ക് റേറ്റിലുമാണ് രോഹിത് ബാറ്റ് വീശിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം കൊല്‍ക്കത്തക്കെതിരെയും പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Rohit Sharma need 54 runs to become the leading run scorer against KKR in IPL