| Friday, 31st May 2024, 8:03 pm

തകര്‍പ്പന്‍ നേട്ടത്തിന് ഹിറ്റ്മാന് വേണ്ടത് വെറും മൂന്ന്...!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ലോകകപ്പിന് കൊടിയേറാന്‍ ഇനി കേവലം രണ്ട് ദിവസത്തെ മാത്രം കാത്തിരിപ്പാണുള്ളത്. 20 ടീമുകള്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ലോകം കീഴടക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്.

2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. 2024 ടി-20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

അതേസമയം ലോകകപ്പില്‍ രോഹിത്തിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. വെറും മൂന്ന് സിക്‌സര്‍ നേടിയാല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 600 സിക്‌സര്‍ തികക്കാനുള്ള അവസരമാണ് രോഹിത്തിന്റെ മുന്നിലുള്ളത്.

ടെസ്റ്റില്‍ 84 സിക്‌സും ഏകദിനത്തില്‍ 323 സിക്‌സും ടി-20യില്‍ 190 സിക്‌സുമാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇതിനൊപ്പം തന്നെ 10 സിക്‌സര്‍ കൂടി നേടാന്‍ സാധിച്ചാല്‍ മറ്റൊരു നേട്ടവും രോഹിത്തിന് തന്റെ പേരില്‍ കുറിക്കാന്‍ സാധിക്കും. ടി-20ഐയില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്. നിലവില്‍ 190 സിക്‌സറുമായി സിക്‌സറടിവീരന്‍മാരുടെ ലിസ്റ്റില്‍ ഒന്നാമതാണ് രോഹിത്.

ടി-20 ഇന്റര്‍നാഷണലില്‍ 151 മത്സരത്തിലെ 143 ഇന്നിങ്സില്‍ നിന്നും രോഹിത് 3947 റണ്‍സ് ആണ് നേടിയത്. അതില്‍ 121 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. 31.8 ആവറേജും 140 സ്ട്രൈക്ക് റേറ്റും ഉണ്ട് രോഹിത്തിന്. 5 സെഞ്ച്വറികളും 29 അര്‍ധ സെഞ്ച്വറിയും രോഹിത് അടിച്ചെടുത്തിട്ടുണ്ട്. 2024 ടി-20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight: Rohit Sharma need 3 Sixes For Great Record Achievement In International Cricket

We use cookies to give you the best possible experience. Learn more