2024 ലോകകപ്പിന് കൊടിയേറാന്‍ ഇനി കേവലം രണ്ട് ദിവസത്തെ മാത്രം കാത്തിരിപ്പാണുള്ളത്. 20 ടീമുകള്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ലോകം കീഴടക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്.
2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. 2024 ടി-20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അതേസമയം ലോകകപ്പില്‍ രോഹിത്തിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. വെറും മൂന്ന് സിക്‌സര്‍ നേടിയാല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 600 സിക്‌സര്‍ തികക്കാനുള്ള അവസരമാണ് രോഹിത്തിന്റെ മുന്നിലുള്ളത്.