അടുത്ത റെക്കോഡ് സ്വന്തമാക്കാന്‍ ഇനി വേണ്ടത് വെറും ആറ് ഫോര്‍; നിര്‍ണായിക നാഴികകല്ലിലെത്താന്‍ ഇന്ത്യന്‍ നായകന്‍
Sports News
അടുത്ത റെക്കോഡ് സ്വന്തമാക്കാന്‍ ഇനി വേണ്ടത് വെറും ആറ് ഫോര്‍; നിര്‍ണായിക നാഴികകല്ലിലെത്താന്‍ ഇന്ത്യന്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th July 2024, 12:10 pm

ഇന്ത്യയുടെ ശ്രീലങ്ക പര്യടനം ജൂലൈ 27 മുതല്‍ തുടങ്ങാനിരിക്കുകയാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും ഏകദിനത്തില്‍ തിരിച്ച് വിളിച്ചിരിക്കുകയാണ് പുതിയ പരിശീലകന്‍ ഗൗതം ഗംഭീറും സെലക്ടര്‍ അജിത് അഗാക്കറും. ശ്രീലങ്കയ്ക്കെതിരെ രോഹിത്തും വിരാടും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടി-20യില്‍ നിന്ന് രോഹിത് വിരമിക്കുകയും ചെയ്തിരുന്നു.

ബിഗ് ഹിറ്റുകള്‍ക്ക് പേര് കേട്ട താരത്തിന് അടുത്ത ഏകദിനത്തില്‍ ആറ് ഫോര്‍ നേടിയാല്‍ കരിയറിലെ നിര്‍ണായക നാഴികകല്ലിലെത്താനുള്ള അവസരമാണ് ഉള്ളത്. ഇനി ആറ് ഫോര്‍ നേടിയാല്‍ ഏകദിനത്തില്‍ 1000 ഫോര്‍ പൂര്‍ത്തിയാക്കാനാണ് രോഹിത്തിന് സാധിക്കുക.

അതേ സമയം ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ രോഹിത്താണ് ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരം. 205 സിക്സര്‍ അടിച്ചുകൊണ്ട് വമ്പന്മാരെ പിന്തള്ളിയാണ് രോഹിത്ത് ഒന്നാമത് എത്തിയത്.151 ഇന്നിങ്സില്‍ നിന്നാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഒമ്പത് സിക്‌സര്‍ നേടിയാല്‍ താരത്തെ കാത്തിരിക്കുന്നത് ഏറ്റവും കൂടുതല്‍ ഏകദിന സിക്‌സര്‍ നേടുന്ന രണ്ടാം താരം എന്ന ബഹുമതിയാണ്.

 

Content Highlight: Rohit Sharma Need 3 Fours To Record Achievement In ODI