ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും ആധികാരിക വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-0 എന്ന നിലയില്‍ ലീഡ് നേടിയാണ് ആതിഥേയര്‍ പരമ്പര ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ നടന്ന ടി-20 പരമ്പരയിലും വിജയം സ്വന്തമാക്കിയ ഇന്ത്യ സമ്പൂര്‍ണ വിജയമാണ് പിടിച്ചെടുത്തിരിക്കുന്നത്.
ഇന്ത്യയുടെ വിജയത്തേക്കാളേറെ നായകന്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. തുടര്‍ച്ചയായ ഒറ്റയക്കങ്ങള്‍ക്കും മോശം പ്രകടനങ്ങള്‍ക്കും ശേഷം ഏകദിനത്തിലെ 32ാം സെഞ്ച്വറി നേടിയാണ് രോഹിത് തിരിച്ചുവരവ് ഗംഭീരമാക്കിയത്.
What a way to get to the HUNDRED! 🤩
A treat for the fans in Cuttack to witness Captain Rohit Sharma at his best 👌👌
Follow The Match ▶️ https://t.co/NReW1eEQtF#TeamIndia | #INDvENG | @IDFCFIRSTBank | @ImRo45 pic.twitter.com/oQIlX7fY1T
— BCCI (@BCCI) February 9, 2025
ODI CENTURY number 3⃣2⃣ in 📸📸
Describe Captain Rohit Sharma’s Cuttack 💯 in one word ✍️
Follow The Match ▶️ https://t.co/NReW1eEQtF#TeamIndia | #INDvENG | @IDFCFIRSTBank | @ImRo45 pic.twitter.com/5mu59OBCTu
— BCCI (@BCCI) February 9, 2025
ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 33 പന്തും നാല് വിക്കറ്റും ശേഷിക്കവെ വിജയം പിടിച്ചടക്കുകയായിരുന്നു. ജോ റൂട്ടിന്റെയും ബെന്‍ ഡക്കറ്റിന്റെയും അര്‍ധ സെഞ്ച്വറിക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്.
90 പന്ത് നേരിട്ട താരം 119 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് സിക്‌സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഈ സെഞ്ച്വറിക്ക് പിന്നാലെ 11,000 ഏകദിന റണ്‍സ് എന്ന നാഴികക്കല്ലിലേക്ക് ഒരു ചുവടുകൂടി വെക്കാനും രോഹിത്തിനായി.
കരിയറിലെ 259 ഇന്നിങ്‌സില്‍ നിന്നും 10,987 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ 11,000 റണ്‍സ് മാര്‍ക് പിന്നിടാനും രോഹിത്തിന് സാധിക്കും.
വരുന്ന 16 ഇന്നിങ്‌സില്‍ നിന്നും ഈ റെക്കോഡിലെത്താന്‍ സാധിച്ചാല്‍ മറ്റൊരു റെക്കോഡ് നേട്ടവും രോഹിത്തിന് സ്വന്തമാക്കാന്‍ സാധിക്കും. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ സച്ചിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനാണ് രോഹിത് ഒരുങ്ങുന്നത്.
തന്റെ 276ാം ഇന്നിങ്‌സിലാണ് സച്ചിന്‍ 11k ക്ലബ്ബില്‍ ഇടം നേടിയത്. 222 ഇന്നിങ്‌സില്‍ നിന്നും 11,000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
(താരം – ടീം – 11,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്ന ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 222
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 276
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 286
സൗരവ് ഗാംഗുലി – ഇന്ത്യ – 288
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 293
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 318
ഇന്‍സമാം ഉള്‍ ഹഖ് – പാകിസ്ഥാന്‍ – 324
സനത് ജയസൂര്യ – ശ്രീലങ്ക – 354
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 368
പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തന്നെ രോഹിത് ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഫെബ്രുവരി 12നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.
Content Highlight: Rohit Sharma need 13 runs to complete 11,000 ODI runs