| Sunday, 3rd May 2020, 11:41 am

ഇവര്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്; നേരിടാന്‍ പ്രയാസപ്പെട്ട ബൗളര്‍മാരെക്കുറിച്ച് രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: കരിയറിന്റെ തുടക്കത്തില്‍ ബ്രെറ്റ് ലീയേയും ഡെയ്ല്‍ സ്‌റ്റെയിനേയും നേരിടാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നെന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മ. ഇന്‍സ്റ്റഗ്രാമില്‍ സഹതാരം മുഹമ്മദ് ഷമിയുമായുള്ള സംഭാഷണത്തിനിടെയായിരുന്നു രോഹിതിന്റെ പരാമര്‍ശം.

2007 ലാണ് രോഹിത് ഇന്ത്യയ്ക്കായി കളിക്കുന്നത്.

‘ഞാന്‍ ദേശീയ ടീമിനായി കളിച്ചുതുടങ്ങുമ്പോള്‍ ബ്രെറ്റ് ലീയാണ് അന്നത്തെ ഏറ്റവും വേഗതയേറിയ ബൗളര്‍. ഡെയ്ല്‍ സ്‌റ്റെയിനും അതുപോലെ തന്നെ. രണ്ട് പേരേയും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അവര്‍ക്കെതിരെ കളിക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു’, രോഹിത് പറയുന്നു.

ഇപ്പോള്‍ കളിക്കുന്നവരില്‍ കഗീസോ റബാദയും ജോഷ് ഹാസല്‍വുഡുമാണ് അപകടകാരിയായ ബൗളര്‍മാരെന്ന് ഹിറ്റ്മാന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും ആക്രമണോത്സുകനായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രോഹിത്. ഏകദിനത്തില്‍ മൂന്ന് ഇരട്ടസെഞ്ച്വറിയും ടി-20 യില്‍ നാല് സെഞ്ച്വറിയും രോഹിതിന്റെ പേരിലുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more