ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് എം.സി.ജിയില്‍ നടക്കാനിരിക്കുകയാണ്. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് എം.സി.ജിയില്‍ നടക്കാനിരിക്കുകയാണ്. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്.
നാലാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം വലിയ മാറ്റമാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. പുതിയ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നതനുസരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ യശസ്വി ജെയ്സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. ഓപ്പണിങ്ങില്‍ രോഹിത്തിന്റെ സ്ഥാനത്ത് കഴിഞ്ഞ രണ്ട് ടെസ്റ്റിലും കളിച്ചത് കെ.എല്‍. രാഹുലായിരുന്നു. ഇതോടെ രാഹുന്റെ സ്ലോട്ടില്‍ മാറ്റമുണ്ടാകും.
പെര്‍ത്തിലെ ആദ്യമത്സരത്തില്‍ നിന്ന് വിട്ടുനിന്ന രോഹിത് തിരിച്ചുവന്നതോടെ മികച്ച ഫോമിലുള്ള രാഹുലിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റേണ്ട എന്നായിരുന്നു മാനേജ്‌മെന്റ് തീരുമാനം. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും രോഹിത് ആറാം സ്ഥാനത്ത് നിന്ന് മോശം പ്രകടനമാണ് നടത്തിയത്.
വെറും 19 റണ്‍സാണ് താരത്തിന് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് നേടാന്‍ സാധിച്ചത്. ഇതോടെ രോഹിത് വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. കഴിഞ്ഞ ഏഴ് റെഡ് ബോള്‍ മത്സരങ്ങളില്‍ നിന്ന് 152 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന് നേടാനായത്. രോഹിത് ഓപ്പണിങ്ങിലേക്ക് വരുന്നതോടെ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുല്‍ മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത.
പരമ്പരയില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്നായി 235 റണ്‍സാണ് രാഹുല്‍ അടിച്ചത്. നിര്‍ണായക ഘട്ടത്തില്‍ അഡ്‌ലെയാഡിലും ഗാബയിലും ഇന്ത്യയുടെ താങ്ങാവാന്‍ രാഹുലിന് കഴിഞ്ഞിരുന്നു. രോഹിത് മുന്നില്‍ വരുമ്പോള്‍ ഇന്ത്യന്‍ ഇലവന്‍ കുഴഞ്ഞ് മറിയാനുള്ള സാധ്യത ഏറെയാണ്. എന്നിരുന്നാലും രോഹിത് തന്റെ പെസിഷനില്‍ തിരിച്ചുവന്ന് മികവ് പുലര്‍ത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Rohit Sharma Likely To Open In 4th Test Against Australia