| Tuesday, 19th March 2024, 1:13 pm

ക്യാപ്റ്റന്‍സി പോയെങ്കിലെന്താ, മുംബൈയുടെ അധിപന്‍ ഹിറ്റ്മാന്‍ തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ സീസണ്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് ചെന്നൈയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവും തമ്മിലാണ് ആദ്യം മത്സരം. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫേവറേറ്റ് മാച്ചാണ് മുംബൈയും ഗുജറാത്തും തമ്മിലുള്ളത്. മാര്‍ച്ച് 24ന് രാത്രി 7:30നാണ് മത്സരം.

പുതിയ സീസണ്‍ തുടങ്ങുന്നതിന് മുമ്പേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ടീമുകളായിരുന്നു മുംബൈയും ഗുജറാത്തും.
ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയ ഹാര്‍ദിക് പാണ്ഡ്യ എല്ലാവരെയും അമ്പരപ്പിച്ചു. 2022-ല്‍ ഹര്‍ദിക് ഗുജറാത്തിന് കന്നി ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കുകയും 2023ല്‍ ടീമിനെ റണ്ണേഴ്‌സ് അപ്പിലേക്ക് നയിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ കൂടുമാറ്റം ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

അഞ്ച് തവണ മുംബൈക്ക് കിരീടം നേടിക്കൊടുത്ത രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി ഹര്‍ദിക്കിനെ മാനേജ്‌മെന്റ് ക്യാപറ്റനാക്കിയത് ആരാധകര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. എന്നിരുന്നാലും ഐ.പി.എല്ലില്‍ മുംബൈയുടെ അമരത്ത് രോഹിത് തന്നെയാണ്. ഏക്റ്റീവ് പ്ലെയേഴ്‌സില്‍ മുംബൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോര്‍ നേടിയ താരമാണ് ഹിറ്റ് മാന്‍.

ഏക്റ്രീവ് പ്ലെയേഴ്‌സില്‍ മുംബൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോര്‍ നേടിയ താരം, ടോപ് സ്‌കോര്‍ എണ്ണം

രോഹിത് ശര്‍മ – 40 തവണ

സൂര്യകുമാര്‍ യാദവ് – 21

ഇഷാന്‍ കിഷന്‍ – 15

രണ്ടാം ടോപ് സ്‌കോറര്‍ സൂര്യകുമാറിന് പുതിയസീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക പരമ്പരയില്‍ ആണ് താരം അവസാനമായി കളിച്ചത്. പരമ്പരയിലെ മൂന്നാം ടി-ട്വന്റിയില്‍ സെഞ്ച്വറി നേടിയെങ്കിലും കണങ്കാലിന് പരിക്കേറ്റ സൂര്യ രണ്ട് ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നിരുന്നു.

Content highlight: Rohit Sharma is The Most Times Top Scoring for Mumbai Indians in IPL

We use cookies to give you the best possible experience. Learn more