| Monday, 20th February 2023, 11:10 am

രോഹിത് മികച്ച ക്യാപ്റ്റനായത് അയാളുടെ മികവ് കൊണ്ടല്ല, വിരാട് കാരണമാണ്; ഗംഭീർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസീസ് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ.
ആദ്യ ടെസ്റ്റ്‌ ഇന്നിങ്‌സിനും 132 റൺസിനും വിജയിച്ചതിന് പിന്നാലെ രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത്‌ പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.
ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.

115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ്‌ മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.
എന്നാലിപ്പോൾ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.

ബോർഡർ-ഗവാസ്കർ ട്രോഫിയോടനുബന്ധിച്ചുള്ള പരിപാടിയിൽ സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെയാണ് രോഹിത്തിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് ഗൗതം ഗംഭീർ പരാമർശങ്ങൾ നടത്തിയത്.
സ്വന്തമായി ഒരു വഴി ക്യാപ്റ്റനെന്ന നിലയിൽ രോഹിത് സൃഷ്ടിച്ചിട്ടില്ലെന്നും താരം കോഹ്ലിയെ പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നുമെന്നാണ് ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടത്.

“രോഹിത് ശർമ വളരെ മികച്ചൊരു ക്യാപ്റ്റനാണ്. പക്ഷെ ടെസ്റ്റ്‌ ക്രിക്കറ്റിൽ രോഹിത്തിനെയും വിരാടിനെയും താരതമ്യം ചെയ്യാൻ സാധിക്കില്ല. വിരാട് സ്വന്തമായി ഒരു വഴി വെട്ടിത്തെളിച്ച ക്യാപ്റ്റനാണ്. എന്നാൽ രോഹിത് അങ്ങനെയല്ല, അയാൾ വിരാടിനെ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്,’ ഗംഭീർ പറഞ്ഞു.

“വിരാട് ഒരു നല്ല നായകനാണ്. അദ്ദേഹം അശ്വിനെയും ജഡേജയെയും നന്നായി ഉപയോഗിക്കാൻ ശ്രമിച്ച് വിജയിച്ചിട്ടുണ്ട്. രോഹിത് ആ പാറ്റേൺ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്,’ ഗംഭീർ കൂട്ടിച്ചേർത്തു.


ബോർഡർ-ഗവാസ്കർ പരമ്പരയിൽ മികച്ച ബോളിങ്‌ പ്രകടനമാണ് ജഡേജയും അശ്വിനും കാഴ്ചവെക്കുന്നത്.

രണ്ടാം ടെസ്റ്റിൽ ജഡേജ 10 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ, അശ്വിൻ ആറ് വിക്കറ്റുകൾ നേടിയിരുന്നു.

അതേസമയം ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് പരമ്പരയിൽ ബാക്കിയുള്ളത്. പരമ്പര സ്വന്തമാക്കാൻ സാധിച്ചാൽ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കും.

Content Highlights:Rohit Sharma is getting success as a captainbecause of Virat Kohli said Gautam Gambhir

We use cookies to give you the best possible experience. Learn more