അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ വൈറ്റ് വാഷ് വിജയം സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.
ആദ്യ രണ്ടു മത്സരങ്ങളില്‍ റണ്‍സ് ഒന്നും നേടാതെ രോഹിത് പുറത്തായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യന്‍ നായകന് നേരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുനിന്നിരുന്നു. ഈ സാഹചര്യത്തില്‍ ആയിരുന്നു രോഹിത്തിന്റെ സെഞ്ച്വറി പിറന്നത്.
69 പന്തില്‍ 121 റണ്‍സ് നേടികൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 11 ഫോറുകളുടെയും എട്ട് സിക്‌സറുകളുടെയും അകമ്പടിയോടുകൂടി യായിരുന്നു രോഹിത് ബാറ്റ് വീശിയത്. ടി-20 ഫോര്‍മാറ്റിലെ രോഹിത് ശര്‍മയുടെ അഞ്ചാം സെഞ്ച്വറി ആയിരുന്നു ഇത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചു. ടി-20യില്‍ അഞ്ചു വ്യത്യസ്ത ടീമുകള്‍ക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തം പേരില്‍കുറിച്ചത്.
രോഹിത് സെഞ്ച്വറി നേടിയ ടീമുകള്‍, റണ്‍ എന്നീ ക്രമത്തില്‍
സൗത്ത് ആഫ്രിക്ക-106
ശ്രീലങ്ക- 118
ഇംഗ്ലണ്ട്-100*
വെസ്റ്റ് ഇന്‍ഡീസ്-111*
അഫ്ഗാനിസ്ഥാന്‍-121*
അതേസമയം ഇനി രോഹിത്തിന്റെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ്. ജനുവരി 25 മുതലാണ് പരമ്പര ആരംഭിക്കുക.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യസ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), അവേഷ് ഖാന്‍.
Rohit Sharma is create a new record.