| Tuesday, 31st December 2024, 8:57 am

വിരാടിന്റെ നാണംകെട്ട റെക്കോഡ് ലിസ്റ്റില്‍ രണ്ടാമനായി രോഹിത്!

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ 184 റണ്‍സിനാണ് കങ്കാരുക്കള്‍ വിജയം സ്വന്തമാക്കിയത്. ഓസീസ് ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ ഓള്‍ ഔട്ടില്‍ കുരുങ്ങുകയായിരുന്നു ഇന്ത്യ. ഇതോടെ 2-1ന് ഓസീസാണ് പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നത്.

സ്‌കോര്‍

ഓസ്‌ട്രേലിയ: 474 & 234

ഇന്ത്യ: 369 & 155 (T: 340)

മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മോശം പ്രകടനമാണ് നടത്തിയത്. 40 പന്തില്‍ നിന്ന് ഒമ്പത് റണ്‍സാണ് രണ്ടാം ഇന്നിങ്സില്‍ താരം നേടിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് താരം പുറത്തായത്. കഴിഞ്ഞ അഞ്ച് ഇന്നിങ്‌സിലും നാല് തവണ കമ്മിന്‍സാണ് രോഹിത്തിനെ മടക്കിയയച്ചത്.

ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത്തിന് പരമ്പരയില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഒരു മോശം റെക്കോഡും താരത്തിന്റെ തലയില്‍ വീണിരിക്കുകയാണ്. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് തോല്‍വി വഴങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാകാനാണ് രോഹിത് ശര്‍മയ്ക്ക് സാധിച്ചത്. ഈ മോശം റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് തോല്‍വി വഴങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍

വിരാട് കോഹ്‌ലി – 7 – 2018

രോഹിത് ശര്‍മ – 6* – 2024

എം.എസ്. ധോണി – 5 – 2011

എം.എസ്. ധോണി – 5 – 2014

സൗരവ് ഗാംഗുലി – 5 – 2001

സൗരവ് ഗാംഗുലി – 5 – 2002

രോഹിത്തിന് പുറമെ മോശം പ്രകടനം നടത്തിയാണ് വിരാട് കോഹ്‌ലി നടത്തിയതും. ബോക്‌സിങ് ഡേയിലെ ആദ്യ ഇന്നിങ്‌സില്‍ 24 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സുമാണ് വിരാടിന്റെ സംഭാവന. മാത്രമല്ല പെര്‍ത്തില്‍ താരം നേടിയ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ മികവ് പുലര്‍ത്തിയ ഇന്നിങ്‌സ് ഒന്നുപോലും എടുത്ത് പറയാന്‍ ഇല്ല. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇരുവരുടേയും മോശം പ്രകടനത്തിനെതിരെ വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉയരുന്നുണ്ട്.

Content Highlight: Rohit Sharma In Unwanted Record Achievement In Test Cricket

We use cookies to give you the best possible experience. Learn more