ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഇതോടെ 2024ലില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്.
ഇന്ത്യയുടെ ഇന്റര്‍ നാഷണല്‍ മത്സരങ്ങളില്‍ ക്യാപ്റ്റനായും ബാറ്ററായും തകര്‍പ്പന്‍ പ്രകടനമാണ് രോഹിത് ശര്‍മ നടത്തിയത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ രോഹിത്തിന് മറ്റൊരു റെക്കോഡ് പട്ടികയില്‍ ഇടം നേടാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇന്റര്‍ നാഷണല്‍ മത്സരങ്ങില്‍ വിജയിച്ച താരങ്ങളുടെ ഐതിഹാസിക പട്ടികയിലാണ് രോഹിത് ഇടം നേടിയത്.
രോഹിത്തിന് പുറമെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ധോണിയും ഈ പട്ടികയില്‍ മുന്നിലുണ്ട്.
ഏറ്റവും കൂടുതല്‍ ഇന്റര്‍ നാഷണല്‍ മത്സരങ്ങില്‍ വിജയിച്ച താരം, ടീം, വിജയം
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 377
മഹേള ജയവര്‍ധന – ശ്രീലങ്ക – 336
വിരാട് കോഹ്‌ലി – ഇന്ത്യ – 313
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – ഇന്ത്യ – 307
ജാക്ക് കാലിസ് – സൗത്ത് ആഫ്രിക്ക – 305
കുമാര്‍ സങ്കക്കാര – ശ്രീലങ്ക – 305
എം.എസ്. ധോണി – ഇന്ത്യ – 298
രോഹിത് ശര്‍മ – ഇന്ത്യ – 298*
ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ ഇനി ഒരു വിജയം കൂടെ സ്വന്തമാക്കിയാല്‍ രോഹിത്തിന് ധോണിയെ മറികടന്ന് ഈ ലിസ്റ്റില്‍ കുതിപ്പ് നടത്താന്‍ കഴിയും.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്‌സിലാണ് നടക്കുക.
Content Highlight: Rohit Sharma In Record List