ലോകകപ്പ് ചരിത്രത്തില്‍ യൂനിസ് ഖാന്റെയും ബട്‌ലറിന്റെയും അന്തകനായി അവതരിച്ചവന്‍; കൊണ്ടുപോയത് ചരിത്രം!
Sports News
ലോകകപ്പ് ചരിത്രത്തില്‍ യൂനിസ് ഖാന്റെയും ബട്‌ലറിന്റെയും അന്തകനായി അവതരിച്ചവന്‍; കൊണ്ടുപോയത് ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st July 2024, 8:26 pm

ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയിരിക്കുകയാണ്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും ടി-20 കിരീടം ഉയര്‍ത്തുന്നത്. ബാര്‍ബഡോസില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 നേടി പരാജയപ്പെടുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയത് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമായിരുന്നു. രോഹിത് 9 റണ്‍സിന് പുറത്തായപ്പോള്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാടാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. കളിയിലെ താരവും വിരാടായിരുന്നു. ഫൈനലില്‍ ഒമ്പത് റണ്‍സാണ് നേടിയതെങ്കിലും ടൂര്‍ണമെന്റില്‍ ഒരു ഐതിഹാസികമായ നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്വന്തമാക്കിയത്.

ലോകകപ്പ് വിജയിച്ച ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് രോഹിത്തിന് സാധിച്ചത്. 2009ല്‍ യൂനിസ് ഖാന്‍ നേടിയ റെക്കോഡും 2022ല്‍ ഇംഗ്ലണ്ടിന് വേണ്ടി ജോസ് ബട്‌ലര്‍ നേടിയ റെക്കോഡും മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

ലോകകപ്പ് വിജയിച്ച ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, വര്‍ഷം

രോഹിത് ശര്‍മ – 257 – 2024*

ജോസ് ബട്‌ലര്‍ – 225 – 2022

യൂനിസ് ഖാന്‍ – 172 – 2009

എന്നാല്‍ ലോകമെമ്പാടുമുള്ള ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് വിരാടും ക്യാപ്റ്റന്‍ രോഹിത്തും ടി-20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും മിന്നും പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്.

 

Content Highlight: Rohit Sharma In Record Achievement In World Cup As A Captain