സേവാഗ്, സച്ചിന്‍, രോഹിത് ശര്‍മ; ശ്രീലങ്കയെ അടിച്ചുപറത്തി റെക്കോഡ് നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
Sports News
സേവാഗ്, സച്ചിന്‍, രോഹിത് ശര്‍മ; ശ്രീലങ്കയെ അടിച്ചുപറത്തി റെക്കോഡ് നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd August 2024, 8:03 pm

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് ആണ് ശ്രീലങ്കയ്ക്ക് നേടാന്‍ സാധിച്ചത്. ഓപ്പണര്‍ പതും നിസങ്കയുടെയും മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ദുനിത് വെല്ലായുടെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ലങ്ക സ്‌കോര്‍ ഉയര്‍ത്തിയത്.

നിസങ്ക 75 പന്തില്‍ 9 ബൗണ്ടറികള്‍ അടക്കം 56 റണ്‍സ് ആണ് നേടിയത്. ദുനിത് 65 പന്തില്‍ രണ്ട് സിക്‌സറും 7 ബൗണ്ടറിയും അടക്കം 67 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും ചെയ്തു. ഇരുവര്‍ക്കും പുറമേ വാനിന്ദു ഹസരംഗ 24 റണ്‍സും ജനിത് ലിയനഗെ 20 റണ്‍സും നേടി. മറ്റുള്ളവര്‍ക്കൊന്നും കാര്യമായ സംഭാവന ടീമിന് നല്‍കാന്‍ സാധിച്ചില്ല.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 16 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രോഹിത് 47 പന്തില്‍ മൂന്ന് സിക്‌സറും 7 ബൗണ്ടറിയും ഉള്‍പ്പെടെയാണ് 58 റണ്‍സ് നേടിയാണ് പുറത്തായത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 35 പന്തില്‍ 16 റണ്‍സുമായി പുറത്തായപ്പോള്‍ വാഷിങ്ടണ്‍സുന്ദര്‍ അഞ്ച് റണ്‍സ് നേടിയാണ് പുറത്തായത്.

അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയ ക്യാപ്റ്റന്‍ ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരം ആകാനാണ് രോഹിത്തിന് സാധിച്ചത്.

അന്താരാഷ്ട്ര ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ് എന്ന ക്രമത്തില്‍

വിരേന്ദര്‍ സെവാഗ് – 16119

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 15335

രോഹിത് ശര്‍മ – 15039

ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി

 

Content Highlight: Rohit Sharma In Record Achievement In ODI