ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം മാറ്റിമറിച്ച ഒരേയൊരു ക്യാപ്റ്റന്‍; ഈ ഇരട്ട നേട്ടത്തിന്റെ റേഞ്ച് വേറെ ലെവല്‍
Sports News
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം മാറ്റിമറിച്ച ഒരേയൊരു ക്യാപ്റ്റന്‍; ഈ ഇരട്ട നേട്ടത്തിന്റെ റേഞ്ച് വേറെ ലെവല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st February 2024, 9:15 am

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ്  ആധിപത്യം പുലര്‍ത്തുന്നത്. രാജ്‌കോട്ടില്‍ നടന്ന മൂന്നാമത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് 434 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ഇന്ത്യയുടെ വിജയത്തില്‍ രോഹിത് ശര്‍മയുടെ മികച്ച ക്യാപ്റ്റന്‍സിയും ഏറെ പ്രശംസ നേടിയിരുന്നു. കൃത്യമായ ഫീല്‍ഡിങ് സെറ്റിങ്ങും നിര്‍ണായക ഘട്ടത്തിലെ സെഞ്ച്വറിയും ക്യാപ്റ്റന്‍ എന്ന നിലയിലും രോഹിത്തിനെ വ്യത്യസ്തനാക്കുന്നു.

എന്നാല്‍ ഇതിനെല്ലാം പുറമെ രോഹിത്തിനെ തേടി രണ്ട് തകര്‍പ്പന്‍ നേട്ടം എത്തിയിരിക്കുകയാണ്. ആദ്യത്തേത് ഇന്റര്‍നാഷണല്‍ ഏകദിനത്തില്‍ 300+ റണ്‍സിന് രണ്ട് തവണ വിജയിക്കുന്ന ഏക ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന തകര്‍പ്പന്‍ റെക്കോഡാണ്. ശ്രീലങ്കയ്ക്കെതിരായ 302 റണ്‍സിന്റെ റെക്കോഡ് വിജയത്തിന് ശേഷവും 300 റണ്‍സിന് മുകളില്‍ വിജയിച്ച ലോകത്തിലെ ഏക ക്യാപ്റ്റനാണ് രോഹിത് ശര്‍മ.

ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ 400+ റണ്‍സിന് മുകളില്‍ വിജയം സ്വന്തമാക്കുന്ന രണ്ടാമത്തെ രണ്ടാമത്തെ റെക്കോഡും രോഹിത്തിന്റെ പേരിലാണ്. ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ മൂന്നാമത് ടെസ്റ്റ് ഇംഗ്ലണ്ട് 434 റണ്‍സിനാണ് പരാജയപ്പെട്ടത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ 54 ടി-20യില്‍ നിന്ന് 42 വിജയമാണ് രോഹിത് നേടിയത്. ഏകദിനത്തില്‍ 42 മത്സരങ്ങളില്‍ നിന്ന് 32 വിജയവും ഒരു മത്സരം ഫലം കാണാതെ പോകുകയുമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 14 മത്സരങ്ങളില്‍ നിന്ന് എട്ട് മത്സരങ്ങളാണ് രോഹിത് സ്വന്തമാക്കിയത്. അതില്‍ രണ്ട് സമനിലകളും ഉണ്ട്. ഐ.പി.എല്ലില്‍ 158 മത്സരത്തില്‍ ക്യാപ്റ്റനായ രോഹിത് 87 വിജയം സ്വന്തമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ രോഹിത് 196 പന്തില്‍ നിന്ന് 14 ബൗണ്ടറികളും മൂന്ന് സിക്സറുകളും അടക്കം 131 റണ്‍സാണ് അടിച്ച് കൂട്ടിയത്.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്‌സിലാണ് നടക്കുക. ഇനിയുള്ള എല്ലാ മത്സരങ്ങലിലും ഇന്ത്യ തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

 

Content Highlight: Rohit Sharma In Record Achievement As Indian Captain