| Sunday, 10th March 2024, 11:22 pm

ഈ യുഗത്തില്‍ ഇങ്ങെനെ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇല്ല; റെക്കോഡ് നേട്ടത്തില്‍ രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ചാമ്പ്യന്‍മാരാവാനും ഇന്ത്യക്ക് സാധിച്ചിരുന്നു.

വിജയത്തോടെ ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട് എട്ടാമതായും പിന്തള്ളപ്പെടുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച പ്രകടനമാണ് പരമ്പരയിലുടനീളം കാഴ്ചവെച്ചത്. ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും രോഹിത് മികച്ചുനിന്നിരുന്നു.

ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് കിടിലം നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുന്ന ആദ്യത്തെ ക്യാപ്റ്റന്‍ എന്ന നിലയിലും, ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് സീരീസ് ജസിക്കുന്ന ആദ്യ ക്യാപറ്റനെന്ന നിലയിലും, ഇന്നിങ്സ് വിജയം സ്വന്തമാക്കുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന നിലയിലുമാണ് രോഹിത് റെക്കോഡുകള്‍ വാരിക്കൂട്ടിയത്.

അവസാന ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളിങ്ങ് നിരയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇംഗ്ലണ്ട് തകര്‍ന്നത്. ഇംഗ്ലണ്ടിനെ വിറപ്പിച്ചത് ഇന്ത്യയുടെ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍ ആണ്. അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് കരിയറിലെ 36ാം അഞ്ച് വിക്കറ്റ് നേട്ടമാണ് താരം സ്വന്തമാക്കിയത്. സാക്ക് ക്രോളി (0), ബെന്‍ ഡക്കറ്റ് (2), ഒല്ലി പോപ് (19), ബെന്‍ സ്റ്റോക്സ് (2), ബെന്‍ ഫോക്സ് എന്നിവരെയാണ് ആര്‍. അശ്വിന്‍ പുറത്താക്കിയത്.

39 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയുടെയും 84 റണ്‍സ് നേടിയ ജോ റൂട്ടിന്റേയും വിക്കറ്റ് കുല്‍ദീപാണ് സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറ 20 റണ്‍സ് നേടിയ ടോം ഹാര്‍ട്ലിയുടെയും പൂജ്യം റണ്‍സ് നേടിയ മാര്‍ക്ക് വുഡിനേയുമാണ് പുറത്താക്കിയത്. 13 റണ്‍സ് നേടിയ ഷൊയ്ബ് ബഷീറിന്റെ വിക്കറ്റാണ് ജഡേജക്ക് സ്വന്തമാക്കാന്‍ സാധിച്ചത്.

Content Highlight: Rohit Sharma In Record Achievement

We use cookies to give you the best possible experience. Learn more