ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ് ധര്‍മശാലയില്‍ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ 67 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടി കളി തുടരുകയാണ്.
ഇന്ത്യയുടെ യങ് ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 58 പന്തില്‍ നിന്നും മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 57 റണ്‍സാണ് നേടിയത്. 98.28 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇംഗ്ലണ്ടിന്റെ സ്പിന്‍ബൗളര്‍ ഷെയ്ബ് ബഷീറാണ് താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്.
മറുവശത്ത് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. രോഹിത് 162 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സും അടക്കം 103 റണ്‍സ് നേടിയാണ് പുറത്തായത്. ലഞ്ച് ബ്രേക്കിന് ശേഷം ബെന്‍ സ്റ്റോക്‌സിന്റെ പന്തിലാണ് താരം പുറത്തായത്. ഗില്‍ 150 പന്തില്‍ നിന്ന് 13 ഫോറും അഞ്ച് സിക്‌സറും അടക്കം 110 റണ്‍സെടുത്താണ് പുറത്തായത്. ഇതോടെ ഗില്‍ തന്റെ നാലാമത്തെ ടെസ്റ്റ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി.
Brilliant innings come to an end! Rohit and Gill provide a strong start with their centuries 👏🔥 pic.twitter.com/U21ZrPSFM4
അതേ സ്ഥാനത്ത് രോഹിത് 59 ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് തന്റെ 12ാമത്തെ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. ഇതുവരെ 4138 റണ്‍സാണ് താരം സ്വന്തമാക്കിയത്. 212 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. എന്നാല്‍ സെഞ്ച്വറി മികവില്‍ രോഹിത് ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. 2019ന് ശേഷം ടെസ്റ്റില്‍ ഒരു ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് രോഹിത്തിന് സാധിച്ചത്.
2019ന് ശേഷം ടെസ്റ്റില്‍ ഒരു ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, ടീം, സെഞ്ച്വറി
രോഹിത് ശര്‍മ – ഇന്ത്യ – 9*
ദിമുത് കരുണരത്‌നെ – ശ്രീലങ്ക – 8
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 5
ടോം ലാതം – ന്യൂസിലാന്‍ഡ് – 5
ഉസ്മാന്‍ ഖവാജ – ഓസ്‌ട്രേലിയ – 5
ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ സ്പിന്‍ ബൗളിങ്ങാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകളാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയാണ് സ്പിന്‍ കോമ്പിനേഷന്‍ തകര്‍ത്തത്. മികച്ച പ്രകടനമായിരുന്നു മൂവരും ഇംഗ്ലണ്ടിനെതിരെ അഴിച്ച് വിട്ടത്.
കുല്‍ദീപ് 15 ഓവര്‍ ചെയ്ത് ഒരു മെയ്ഡന്‍ അടക്കം 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയത് 4.80 എന്ന് ഇക്കണോമിയിലാണ്. രവിചന്ദ്രന്‍ അശ്വിന്‍ ഒരു മെയ്ഡന്‍ അടക്കം 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയത് 3.90 എന്ന ഇക്കണോമിയില്‍ ആണ്. അതേ സ്ഥാനത്ത് രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡല്‍ അടക്കം 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയത് 1.70 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ്.
Content highlight: Rohit Sharma In Record Achievement