| Tuesday, 20th February 2024, 10:06 am

30 വയസിന് ശേഷം ഇയാള്‍ അടിച്ച് കൂട്ടിയ സിക്‌സറിന് കയ്യും കണക്കുമില്ല; വീണ്ടും റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെ രാജ്ക്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ വിജയത്തില്‍ രോഹിത് ശര്‍മയുടെ മികച്ച ക്യാപ്റ്റന്‍സിയും ഏറെ പ്രശംസ നേടിയിരുന്നു. കൃത്യമായ ഫീല്‍ഡിങ് സെറ്റിങ്ങും നിര്‍ണായക ഘട്ടത്തിലെ സെഞ്ച്വറിയും ക്യാപ്റ്റന്‍ എന്ന നിലയിലും രോഹിത്തിനെ വ്യത്യസ്തനാക്കുന്നു.

സിക്‌സര്‍ ഹിറ്റിങ്ങിന്റെ കാര്യത്തില്‍ ലോക റെക്കോഡ് സ്വന്തമാക്കിയ രോഹിത് വീണ്ടും ഒരു ബോണസ് റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. രോഹിത് തന്റെ ഇന്റര്‍ നാഷണല്‍ കരിയറില്‍ ആകെ നേടിയത് 539 സിക്‌സറുകളാണ്. അതില്‍ 400 സിക്‌സും രോഹിത് അടിച്ചത് തന്റെ 30 വയസിന് ശേഷമാണ്.

30 വയസ് വരെ 238 ഇന്നിങ്‌സില്‍ നിന്നും 193 സിക്‌സാണ് താരം നേടിയത്. ശേഷം അത് 257 ഇന്നിങ്‌സില്‍ നിന്ന് 400 സിക്‌സിലേക്ക് കുതിക്കുകയായിരുന്നു. മറ്റൊരു ലോക താരത്തിനും 30 വയസിന് ശേഷം 400 സിക്‌സറുകള്‍ സ്വന്തമാക്കുന്ന ഈ നേട്ടം കൈവരിക്കാനായിട്ടില്ല.

ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിച്ച താരങ്ങളുടെ രാജ്യം, താരം, എണ്ണം

ഇന്ത്യ – രോഹിത് ശര്‍മ – 593

വെസ്റ്റ് ഇന്ഡീസ് – ക്രിസ് ഗെയ്ല്‍ – 553

പാകിസ്ഥാന്‍ – ഷാഹിദ് അഫ്രീദി – 476

ന്യൂസീലാന്‍ഡ് – ബ്രണ്ടന്‍ മക്കല്ലം 398

അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ രോഹിത് 196 പന്തില്‍ നിന്ന് 14 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടക്കം 131 റണ്‍സാണ് അടിച്ച് കൂട്ടിയത്. രോഹിത്തിന്റെയും രവിന്ദ്ര ജഡേജയുടേയും അര്‍ധ സെഞ്ച്വരി ബലത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്.

ഇതോടെ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരത്തില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്സിലാണ് നടക്കുക.

Content Highlight: Rohit Sharma In Record Achievement

We use cookies to give you the best possible experience. Learn more