|

കോയി സെഹരിയ ബാബുവിന് ചുവട് വെച്ച് രോഹിത്, ഒപ്പം കൂടി ശ്രേയസ് അയ്യരും ശാര്‍ദൂല്‍ താക്കൂറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ ചലഞ്ച് വീഡിയോകള്‍ ഒരു പുതിയ കാര്യമല്ല. പ്രത്യേകിച്ചും അത് സെലിബ്രിറ്റികളുടെയാണെങ്കില്‍ പെട്ടന്നായിരിക്കും പ്രചരിക്കുക. അടുത്ത കാലത്തായി ഇറങ്ങിയ ഹിന്ദി ഗാനങ്ങളൊക്കെ ഇങ്ങനെ ചലഞ്ച് രൂപത്തിലെത്തിയിരുന്നു.

ആഷാ ബോസ്ലെ പാടിയ ‘കോയി സെഹരിയ ബാബു’ എന്ന ഗാനത്തിന്റെ റീമിക്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിങ് ചലഞ്ച്.

ഈ ചലഞ്ച് ഏറ്റെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയുടെ വീഡിയോ പ്രചരിക്കുകയാണ്. രോഹിത്തിനൊപ്പം ശ്രേയസ് അയ്യരും, ശാര്‍ദൂല്‍ താക്കൂറും കൂടിയിട്ടുണ്ട്.

ഈ ഗാനത്തിന് മൂവരും ചുവട് വെക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ക്രിക്കറ്റിലെന്ന പോലെ ഒത്തൊരുമയോടെയും ഏകോപനത്തോടെയുമുള്ള നൃത്തം വളരെ വേഗമാണ് ഷെയര്‍ ചെയ്യപ്പെട്ട് പോയത്. രോഹിത് തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ദിവ്യ അഗര്‍വാള്‍ അഭിനയിച്ച സെഹരിയ ബാബു ദിലിന്റെ റീമിക്‌സ് വേര്‍ഷന്‍ സരിഗമ ആഡ്‌സ് പുറത്തിറക്കിയത്. ശ്രുതി റാണെയാണ് പുതിയ വേര്‍ഷന്‍ പാടിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: rohit-sharma-grooves-to-koi-sehri-babu-with-shreyas-iyer-and-shardul-thakur-in-viral-video

View this post on Instagram

A post shared by Rohit Sharma (@rohitsharma45)