ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിന്റെ ആദ്യദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 135 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയും യശ്വസി ജെയ്സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്. ജയസ്വാള്‍ 58 പന്തില്‍ 57 റണ്‍സ് നേടികൊണ്ട് മികച്ച പ്രകടനം നടത്തി. ഷൊയ്ബ് ബഷീറാണ് ജെയ്സ്വാളിന്റെ വിക്കറ്റ് വീഴ്ത്തിയത്.
83 പന്തില്‍ 52 റണ്‍സ് നേടിക്കൊണ്ടായിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മത്സരത്തില്‍ രോഹിത് നേടിയ ഒരു പടുകൂറ്റന്‍ സിക്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇംഗ്ലണ്ട് താരം മാര്‍ക്ക് വുഡിന്റെ 151.2 കിലോ മീറ്റര്‍ വേഗതയില്‍ വന്ന പന്താണ് രോഹിത് സിക്‌സര്‍ പറത്തിയത്.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ ആദ്യദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും ആര്‍.അശ്വിന്‍ നാല് വിക്കറ്റും മികച്ച പ്രകടനം നടത്തി. ബാക്കിയുള്ള ഒരു വിക്കറ്റ് രവീന്ദ്ര ജഡേജയും നേടി.
ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ സാക്ക് ക്രോളി 108 പന്തില്‍ 79 റണ്‍സ് നേടി നിര്‍ണായകമായ ഇന്നിങ്‌സ് കളിച്ചു. 11 ഫോറുകളും ഒരു സിക്സുമാണ് ഇംഗ്ലണ്ട് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.