| Thursday, 1st November 2018, 6:18 pm

ഏകദിനത്തില്‍ 'ഡബിള്‍' സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് ഇരട്ട റെക്കോര്‍ഡുകള്‍. ഏകദിന മത്സരങ്ങളില്‍ 200 സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് രോഹിത്. ഗ്രീന്‍ഫീല്‍ഡില്‍ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ 11ാം ഓവറിലാണ് രോഹിത് ഇരട്ടശതകം തികച്ചത്. 218 സിക്‌സുകളുമായി ധോണിയാണ് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത്.

2018ല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. ഇന്ന് പുറത്താകാതെ 63 റണ്‍സെടുത്ത രോഹിത് 1030 ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ 1202 റണ്‍സുമായി കോഹ്‌ലിയാണ് ഒന്നാമത്. 1025 റണ്‍സുള്ള ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബാരിസ്‌റ്റോയെയാണ് രോഹിത് ഇന്ന് മറികടന്നത്.

ഇന്ത്യ ഇന്ന് ഒന്‍പത് വിക്കറ്റ് ജയമാണ് നേടിയത്. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തിയത്. ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

അഞ്ച് പന്തില്‍ ആറു റണ്‍സ് മാത്രമെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ധവാനെ ഒഷെയ്ന്‍ തോമസ് ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തില്‍ സമനിലയായിരുന്നു ഫലം. ഇന്ത്യയുടെ നാട്ടിലെ തുടര്‍ച്ചയായ ആറാം പരമ്പര വിജയമാണിത്.

മല്‍സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം മല്‍സരത്തിന് ഇറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല.

We use cookies to give you the best possible experience. Learn more