| Sunday, 8th October 2023, 12:48 pm

ഓസ്ട്രേലിയക്കെതിരെ മൂന്ന് സ്പിന്നർമാരെ കളിപ്പിക്കും, ഇത് ഞങ്ങളുടെ ആഡംബരമാണ്; ഇന്ത്യൻ നായകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പിൽ ആതിഥേയരായ ഇന്ത്യ ഓസ്ട്രേലിയയെ നേരിടാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ.

ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലെ ആവേശകരമായ മത്സരത്തിന് മുമ്പായി ഇന്ത്യൻ ടീമിലുള്ള ആത്മവിശ്വാസം പങ്കുവെച്ചിരിക്കുകയാണ് നായകൻ രോഹിത് ശർമ.

ഹർദിക് പാണ്ഡ്യയെ ഫാസ്റ്റ് ബൗളറായ് പരിഗണിച്ചുകൊണ്ട് ടീമിൽ ഇടം നൽകുമെന്നും ടീമിന്റെ പ്ലെയിങ് ഇലവനിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുമാണ് രോഹിത് പറഞ്ഞത്.

‘ടീമിൽ മൂന്ന് സ്പിന്നർമാരെ കളിപ്പിക്കുന്നത് ഞങ്ങളുടെ ആഡംബരമാണ്. കാരണം ഹർദിക്കിനെ ഞാൻ ഒരു സീമറായി കണക്കാക്കുന്നില്ല അവൻ ഒരു ഫാസ്റ്റ് ബൗളർ ആണ്. അവന് നല്ല വേഗത്തിൽ ബൗൾ ചെയ്യാൻ കഴിയും. ഇത് ഞങ്ങൾക്ക് മത്സരത്തിൽ കൂടുതൽ ആനുകൂല്യം നൽകും. അതിനാൽ ടീമിൽ മൂന്ന് സ്പിന്നർമാരെയും മൂന്ന് സീമർമാരെയും കളിപ്പിക്കും,’ രോഹിത് മത്സരത്തിന് മുമ്പുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘ടീമിൽ 8.9.10 സ്ഥാനങ്ങളിലുള്ള താരങ്ങൾ അതേപടി തന്നെ തുടരും. എന്നാൽ ടീമിൽ ചില മാറ്റങ്ങൾ ഉണ്ടായിരിക്കും. ആ മാറ്റങ്ങൾ സ്വീകരിക്കാനും അതിലൂടെ മുന്നോട്ടുപോകാനും നിങ്ങൾ തയ്യാറായിരിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.

രോഹിത് ശർമയുടെ കീഴിൽ സമീപകാലങ്ങളിൽ ഇന്ത്യ മികച്ച ക്രിക്കറ്റണ് കളിക്കുന്നത്. കഴിഞ്ഞ ഏഷ്യ കപ്പ് രോഹിത്തിന്റെ കീഴിൽ ഇന്ത്യ നേടിയിരുന്നു. ലോകകപ്പിന് മുന്നോടിയായുള്ള ഓസ്ട്രേലിയൻ പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു ഈ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ സ്വന്തം മണ്ണിൽ കിരീട പോരാട്ടത്തിനായി ഇറങ്ങുന്നത്.

ധോണിക്കുശേഷം രോഹിതും ആ ലോക കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Rohit sharma express the confidence of the Indian team in the worldcup.

We use cookies to give you the best possible experience. Learn more