ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ടീം ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഏഷ്യാ കപ്പില്‍ നിന്നും ഒരുപാട് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയതെങ്കിലും ചില സര്‍പ്രൈസ് ഇന്ത്യന്‍ ഇലവനിലുണ്ടായിരുന്നു. സൂപ്പര്‍താരം ജസ്പ്രീത് ബുംറക്ക് പകരം മത്സരത്തില്‍ വെറ്ററന്‍ താരം ഉമേഷ് യാദവാണ് കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
ബാറ്റിങ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ത്യന്‍ ടീം അക്രമണ ശൈലിയിലായിരുന്നു കളിച്ചത്. ആദ്യ ഓവറില്‍ തന്നെ സിക്‌സും ഫോറുമായാണ് നായകന്‍ രോഹിത് ശര്‍മ മത്സരത്തെ വരവേറ്റത്. എന്നാല്‍ രണ്ടാം ഓവറില്‍ 11 റണ്‍സുമായി അദ്ദേഹം മടങ്ങയിരുന്നു. പിന്നീടെത്തിയ വിരാട് പെട്ടെന്ന് തന്നെ കളം വിട്ടു.
നിലവില്‍ രാഹുലും സൂര്യകുമാര്‍ യാദവും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. വെറും 11 റണ്‍സ് എടുത്ത മടങ്ങിയെങ്കിലും പുതിയ റെക്കോഡിട്ടാണ് അദ്ദേഹം കളം വിട്ടത്. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരമെന്ന റെക്കോഡാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്.
172 സിക്‌സുമായി ന്യൂസിലാന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ റെക്കോഡിനൊപ്പമാണ് അദ്ദേഹമെത്തിയിരിക്കുന്നത്. ഒരു സിക്‌സര്‍ കൂടെ നേടിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഗപ്റ്റിലിനെ മറികടക്കാമായിരുന്നു. എന്നാല്‍ ജോഷ് ഹേസല്‍വുഡിന് മുമ്പില്‍ നായകന്‍ ഔട്ടായി മടങ്ങുകയായിരുന്നു.
Content Highlight: Rohit Sharma equals Martin Guptil’s Most sixes Record