ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും മത്സരം അഹമ്മദാബാദില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നിലവില്‍ ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് നല്‍കിയത്.
മത്സരത്തിലെ രണ്ടാം ഓവറിന് എത്തിയ സൂപ്പര്‍ ബൗളര്‍ മാര്‍ക്ക് വുഡ്ഡിന്റെ ആദ്യ പന്തില്‍ എഡ്ജായി കീപ്പര്‍ ഫില്‍ സാള്‍ട്ടിന്റെ കയ്യില്‍ കുരുങ്ങുകയായിരു രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ 119 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ രോഹിത് വെറും ഒരു റണ്‍സിനാണ് അഹമ്മദാബാദില്‍ പുറത്തായത്. നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സാണ് ഇന്ത്യ നേടിയത്.
ക്രീസിലുള്ള വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 18 പന്തില്‍ 11 റണ്‍സും വിരാട് കോഹ്‌ലി 13 പന്തില്‍ ആറ് റണ്‍സുമാണ് നേടിയത്.
കഴിഞ്ഞ മത്സരത്തിലെ ഇലവനില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങിയത്. ഓള്‍ റൗണ്ടര്‍ ജഡേജയ്ക്ക് പകരമായി വാഷിങ്ടണ്‍ സുന്ദറും പേസര്‍ മുഹമ്മദ് ഷമിക്ക് പകരം കുല്‍ദീപ് യാദവും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരമായി അര്‍ഷ്ദീപ് സിങ്ങുമാണ് ടീമില്‍ ഇടം നേടിയത്. അതേ സമയം ഇംഗ്ലണ്ട് നിരയില്‍ ജെയ്മി ഓവര്‍ടണിനെ മാറ്റി ടോം ബാന്‍ടണ്‍ ഇടം നേടി.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.
ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ടോം ബാന്‍ടണ്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ഗസ് ആറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്, സാഖിബ് മഹ്‌മൂദ്.
Content Highlight: Rohit Sharma Dismissed One Runs In Last ODI Match Against England