2025 ഫെബ്രുവരി 19നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചാമ്പന്യന്‍സ് ട്രോഫി നടക്കുന്നത്. ദുബായിലും പാകിസ്ഥാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ഇതോടെ എല്ലാ ടീമും വമ്പന്‍ തയ്യാറെടുപ്പിലാണ്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടുക. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ മത്സരം. ബംഗ്ലാദേശിനെതിരാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വമ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത്ത് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ക്രിക്കറ്റ് ലോകവും കരുതുന്നത്.
മാത്രമല്ല ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ വെറും 12 റണ്‍സ് നേടാന്‍ സാധിച്ചാല്‍ രോഹിത്തിന് ഇമന്റര്‍നാഷണല്‍ ഏകദിനത്തില്‍ 11000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണുള്ളത്. നിലവില്‍ 268 മത്സരങ്ങളിലെ 260 ഇന്നിങ്‌സില്‍ നിന്ന് 10988 റണ്‍സാണ് താരം നേടിയത്. മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ 11000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമാകാനും രോഹിത്തിന് കഴിയും.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 463 – 18426
വിരാട് കോഹ്‌ലി – 297 – 13963
സൗരവ് ഗാംഗുലി – 308 – 11221
രോഹിത് ശര്‍മ – 268 – 10988
ഈ നേട്ടത്തിന് പുറമെ മറ്റൊരു റെക്കോഡും താരത്തെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പത് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കോഹ്‌ലിക്ക് വെറും ഒരു സെഞ്ച്വറി മാത്രമാണ് വേണ്ടത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇതുവപെ 10 സെഞ്ച്വറിയും ഏകദിനത്തില്‍ 32 സെഞ്ച്വറിയാണ് ക്യാപ്റ്റന്‍ നേടിയത്. ടി-20യില്‍ അഞ്ച് സെഞ്ച്വറിയും താരം നേടി.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ വിജയിച്ചത്. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 142 റണ്‍സിനായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും വിജയം.
പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 119 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് രോഹിത് ഏറെ കാലത്തിന് ശേഷം തന്റെ മികച്ച പ്രകടനം പുറത്തെടുത്തത്. എന്നാല്‍ അവസാന മത്സരത്തില്‍ ഒരു റണ്‍സിനും താരം പുറത്തായിരുന്നു.
Content highlight: Rohit Sharma Can Achieve Double Record In Next ODI Match