ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ മികച്ച നിലയിലാണ് ടീം ഇന്ത്യ. 55 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 146 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത്.
അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അരങ്ങേറ്റക്കാരനായ യശ്വസ്വി ജെയ്‌സ്വാളുമാണ് ക്രീസിലുള്ളത്. രോഹിത് 68 റണ്‍സും ജെയ്‌സ്വാള്‍ 62 റണ്‍സുമാണ് നേടിയിരിക്കുന്നത്. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ എക്കാലത്തെയും വലിയ റെക്കോഡിനരികെ നടന്നുനീങ്ങുകയാണ് രോഹിത് ശര്‍മ.
ഓപ്പണറായി ഇറങ്ങി 50 റണ്‍സിന് മുകളില്‍ ഏറ്റവും കൂടുതല്‍ തവണ സ്‌കോര്‍ നേടിയ താരമെന്ന റെക്കോഡിനരികെയാണ് രോഹിത് നടന്നു നീങ്ങുന്നത്. നിലവില്‍ രണ്ടാമതാണ് രോഹിത്തിന്റെ സ്ഥാനം. ഒന്നാം സ്ഥാനത്ത് എക്കാലത്തെയും മികച്ച ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണുള്ളത്. സച്ചിന്‍ ഓപ്പണറായി ഇറങ്ങി 120 തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയതപ്പോള്‍ രോഹിത് 102 തവണയാണ് ഇതുവരെ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് വിരേന്ദര്‍ സെവാഗാണ്.
അതേസമയം വളരെ കൂളായാണ് രോഹിത്തും ജെയ്‌സ്വാളും വിന്‍ഡീസ് ബൗളര്‍മാരെ നേരിട്ടത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചും കണ്ടീഷനുമായിട്ടും രോഹിത്തും ജെയ്‌സ്വാളും വളരെ ക്ഷമയോടെ് വിന്‍ഡീസ് ബൗളര്‍മാരെ നേരിട്ടു. ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് ഒരു തരത്തിലും ഇന്ത്യക്കെതിരെ നില്‍ക്കാന്‍ സാധിച്ചിട്ടില്ല.
വിന്‍ഡീസ് ബാറ്റര്‍മാരെ വരച്ച വരയില്‍ നിര്‍ത്തിയത് ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍. അശ്വിനും രവിന്ദ്ര ജഡേജയുമാണ്. അശ്വിന്‍ അഞ്ചും ജഡ്ഡു മൂന്ന് വിക്കറ്റുമാണ് സ്വന്തമാക്കിയത്. ഇന്ത്യക്കായി ജെയ്‌സ്വാളിനെ കൂടാതെ ഇഷാന്‍ കിഷനും അരങ്ങേറിയിട്ടുണ്ട്.
Content Highlight: Rohit Sharma Breaks int record of Most fifties for India as opener