ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 196 പന്തില്‍ 131 റണ്‍സ് നേടികൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ മിന്നും പ്രകടനം.
Captain, Leader, Legend, Hitman with a brilliant Test hundred. ⭐
14 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഒടുവില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്. ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. തന്റെ 36 വയസില്‍ ആണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.
Rohit Sharma is the oldest Indian captain to score a Hundred in Tests. 🤯
ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് വിജയ് ഹസാരെ ആയിരുന്നു. 1951ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇന്ത്യന്‍ നായകന്റെ ജേഴ്‌സില്‍ വിജയ് ഹസാരെ സെഞ്ച്വറി നേടിയത്.
അതേസമയം മൽസരത്തില്‍ ആദ്യം ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബാറ്റിങ് നിര തകരുകയായിരുന്നു.
തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് സ്‌കോര്‍ 33 എത്തി നില്‍ക്കുമ്പോള്‍ മൂന്ന് പ്രധാന താരങ്ങളെ നഷ്ടമായി. യശസ്വി ജെയ്സ്വാള്‍ പത്ത് റണ്‍സും രജത് പടിതാര്‍ അഞ്ച് റണ്‍സും ശുഭ്മന്‍ ഗില്‍ റണ്‍സ് ഒന്നും എടുക്കാതെയായിരുന്നു പുറത്തായത്. എന്നാല്‍ പിന്നീട് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ചുകൊണ്ട് രോഹിത് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
അതേസമയം അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം വിജയിച്ചു പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്.
Content Highlight: Rohit Sharma becomes the oldest Indian captain to score international century