| Wednesday, 6th March 2024, 3:52 pm

രോഹിത്തും ജെയ്‌സ്വാളും ഒരുമിച്ച് നിന്നപ്പോള്‍ മറ്റൊരു റെക്കോഡിനൊപ്പം; ഇന്ത്യന്‍ മുന്‍ നിര ഇവരുടെ കയ്യില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും വിജയക്കുതിപ്പ് തുടരാനും ഇന്ത്യക്ക് സാധിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ഡെഡ് റബ്ബര്‍ മാച്ച് മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് നടക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉടനീളം മിന്നും പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും തമ്മിലുള്ള ഓപ്പണിങ് കൂട്ട്‌കെട്ടില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും പിറന്നിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യക്ക് വേണ്ടി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പ് സ്വന്തമാക്കിയത് ഇരുവരുമാണ്. 876 റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പാണ് ഇരുവരും സ്വന്തമാക്കിയത്.

ഇതിന് മുമ്പ് വിരാട് കോഹ്‌ലിയും അജിന്‍ക്യാ രഹാനയും ഇതേ റണ്‍സ് നേരത്തെ നേടിയിരുന്നു.

ഇന്ത്യക്ക് വേണ്ടി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പ്

രോഹിത് ശര്‍മ/ യശസ്വി ജയ്‌സ്വാല്‍ – 876

വിരാട് കോഹ്‌ലി/ അജിന്‍ക്യാ രഹാനെ – 876

രോഹിത് ശര്‍മ/ ചെതേശ്വര്‍ പൂജാര – 816

വിരാട് കോഹ്‌ലി/ രവിചന്ദ്ര ജഡേജ – 753

വിരാട് കോഹ്‌ലി/ ചെതേശ്വര്‍ പൂജാര – 751

രോഹിത് ശര്‍മ/ ശുഭ്മന്‍ ഗില്‍ – 710

നാലാം ടെസ്റ്റിലെ അവസാന ഇന്നിങ്‌സില്‍ 81 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനമാണ് രോഹിത് നടത്തിയത്. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നും രണ്ട് ഇരട്ട സെഞ്ച്വറികളും പിറന്നിട്ടുണ്ട്. ഇതോടെ ഒട്ടനവധി റെക്കോഡുകളും കാരം പരമ്പരയില്‍ സ്വന്തമാക്കിയിട്ടുണ്ട്.

Content highlight: Rohit Sharma And Yashasvi jaiswal InRecord Achievement

We use cookies to give you the best possible experience. Learn more