| Tuesday, 30th January 2024, 4:12 pm

ഹിറ്റ്..ഹിറ്റ് ഹിറ്റ്മാന്‍; രോഹിത് ശര്‍മക്ക് വിശാഖപട്ടണത്തും റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 28 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്തെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്.

എന്നാല്‍ മത്സരത്തിന് മുമ്പേ രോഹിത് വിശാഖപട്ടണത് ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കൊണ്ടാണ് ഇന്ത്യന്‍ നായകന്‍
ഈ നേട്ടം സ്വന്തമാക്കിയത്.

എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മയുടെ റെക്കോഡ് അസാധാരണമായ ഒന്നല്ല. ഇവിടെ കളിച്ച ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലായി രോഹിത് ശര്‍മ 151.50 ശരാശരിയില്‍ 303 റണ്‍സാണ് നേടിയത്. ഇതോടെ വിശാഖപട്ടണത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ രോഹിത്തിന് സാധിച്ചു.

വിശാഖപട്ടണത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, ഇന്നിങ്‌സ്, റണ്‍സ്, ആവറേജ് എന്ന ക്രമത്തില്‍.

രോഹിത് ശര്‍മ – 2 – 303 – 151.50

വിരാട് കോഹ്‌ലി – 4 – 299 – 99.66

മയങ്ക് അഗര്‍വാള്‍ – 2 – 222 – 111

ചേതേശ്വര്‍ പൂജാര – 4 – 207 – 51.75

ഡീന്‍ എല്‍ഗര്‍ – 2 – 162 – 81

ക്വിന്റണ്‍ ഡി. കോക്ക് – 2 – 111 – 55.50

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലായി 63 റണ്‍സാണ് രോഹിത് നേടിയത്. ഇത് വരെ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ 55 മത്സരങ്ങളിലെ 94 ഇന്നിങ്‌സില്‍ നിന്നും 3801 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. 212 എന്ന ഉയര്‍ന്ന സ്‌കോറും ടെസ്റ്റില്‍ രോഹിത്തിനുണ്ട്. 56 സ്‌ട്രൈക്ക് റേറ്റില്‍ 10 സെഞ്ച്വറികളും 16 ഫിഫ്റ്റിയും ഹിറ്റ്മാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Rohit Sharma also set a record in Visakhapatnam

We use cookies to give you the best possible experience. Learn more