ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ നാലാം ദിനം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടാന്‍ ഓസീസിന് സാധിച്ചിരിക്കുകയാണ്. ഇതോടെ 333 റണ്‍സിന്റെ ലീഡ് ഉയര്‍ത്താനും കങ്കാരുക്കള്‍ക്ക് സാധിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ഗംഭീര പ്രകടനമാണ് പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ കാഴ്ചവെക്കുന്നത്. ഓപ്പണര്‍ സാം കോണ്‍സ്റ്റസ് (8), ട്രാവിസ് ഹെഡ് (1), മിച്ചല്‍ മാര്‍ഷ് (0), അലക്സ് കാരി (2), എന്നിവരെയാണ് ബുംറ പുറത്തായത്. ഇതോടെ ടെസ്റ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാനും ബുംറയ്ക്ക് സാധിച്ചു. മാത്രമല്ല തന്റെ ആദ്യ സ്പെല്ലില് വമ്പന്‍ പ്രകടനമാണ് താരം സ്വന്തമാക്കിയത്.
എന്നാല്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് മോശം പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ചവെച്ചത്. ഓപ്പണറായ കെ.എല്‍. രാഹുലിനെ മൂന്നാമനാക്കി രോഹിത് ഓപ്പണിങ് ഇറങ്ങിയിട്ടും സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് നേടിയാണ് താരം പുറത്തായത്. കഴിഞ്ഞ 10 ഇന്നിങ്സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ രോഹിത്തിന് സാധിച്ചില്ല. മാത്രമല്ല അതില്‍ പലതിലും ഒറ്റ അക്ക സ്കോറിലാണ് രോഹിത് പുറത്തായതും.
മാത്രമല്ല രണ്ടാം ഇന്നിങ്സിന്റെ അവസാനവിക്കറ്റില്‍ നാഥാന് ലിയോണും സ്കോട്ട് ബോളണ്ടും മികച്ച പ്രകടനമാണ് നടത്തിയത്. ടെയ്ല് എന്‍ഡില്‍ 70 പന്തുകള്‍ കളിച്ച് 10 റണ്‍സാണ് ബോളണ്ട് നേടിയത്. ലിയോണ്‍ 41 റണ്‍സും നേടിയാണ് ക്രീസില്‍ നിലയുറപ്പിച്ചത്. അവസാന വിക്കറ്റില്‍ ഇരുവരും 50 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ രോഹിത്തിന്റെ ഫോം മങ്ങിയത് വലിയ രീതിയില്‍ ടീമിനെ ബാധിച്ചിട്ടുണ്ട്.
ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയിക്കണമെങ്കില്‍ വരുന്ന ഒരു ദിനത്തിനുള്ളില്‍ ഓസീസിനെ ഓള് ഔട്ട് ചെയ്ത് ടാര്‍ഗറ്റ് അച്ചീവ് ചെയ്യണം. ഇന്ത്യ ഓള് ഔട്ട് ആയാല്‍ മത്സരത്തില്‍ തോല്‍വി വഴങ്ങുക മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പ് ഫൈനലിലേക്കുള്ള സാധ്യതകള്‍ ഇല്ലാതാകുകയും ചെയ്യും. ഒരു സമനില പോലും ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ക്കും അതിനാല്‍ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.
Content Highlight: Rohit In Bad Performance in Border Gavaskar Trophy