കഴിഞ്ഞ ദിവസത്തെ ഇന്ത്യ-നേപ്പാള്‍ മത്സരത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നേപ്പാള്‍ താരം സന്ദീപ് ലാമിചാനെക്ക് ഓട്ടോഗ്രാഫ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ രോഹിത്തിനെ തേടി എത്തിയിരുന്നു.
രോഹിത്തും സന്ദീപും നില്‍ക്കുന്ന ചില ഫോട്ടോകള്‍ ട്വിറ്ററില്‍ വൈറലായിരുന്നു. ഇതില്‍ രോഹിത് സന്ദീപിന്റെ ജേഴ്‌സിയില്‍ സൈന്‍ ചെയ്യുന്നത് കാണം. എന്നാല്‍ ഇത് ഒരു കൂട്ടം ആരധാകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന് കാരണം സന്ദീപ് ഒരു റേപ്പ് അക്ക്യൂസ്ഡാണെന്നാണ്.
2022ല്‍ ഒരു മൈനറിനെ റേപ്പ് ചെയ്തുവെന്ന് അദ്ദേഹത്തിനെതിരെ പരാതിയുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ട്‌ബോറില്‍ സന്ദീപിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജനുവരിയില്‍ റിലീസ് ചെയ്യുകയുമായിരുന്നു. താരത്തെ നേപ്പാള്‍ ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ സസ്‌പെന്‍ഷെന്‍ മാറ്റുകയായിരുന്നു.
ഈ കാരണം കൊണ്ട് സന്ദീപിന് കൈകൊടുക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് പ്ലെയേര്‍സ് തയ്യാറല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഹിത് അദ്ദേഹവുമായി ഫോട്ടോക്ക് പോസ് ചെയ്തത് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല.
ട്വിറ്ററില്‍ ഒരുപാട് പ്രതികരണമാണ് രോഹിത്തിനെതിരെ നടക്കുന്നത്. ആരേലും രോഹിത്തിനോട് ഇവനാരാണ് എന്ന് പറയാനും റേപ്പ് അക്ക്യൂസ്ഡുമായി ഫോട്ടോ എടുക്കുന്ന രോഹിത് ഒരിക്കലും എന്റെ നായകന്‍ അല്ലെന്നും പറയുന്നവരുണ്ട്.
രോഹിത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേണ്ടുക്കുകയാണെന്നും ഒരുപാട് പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഒരു ക്രിമിനലിനോട് ഇത്ര നല്ല പെരുമാറ്റമൊന്നും വേണ്ടയെന്നും പറയുന്നവരെ ട്വിറ്ററില്‍ കാണാം.
സന്ദീപിനെതിരെ ഇപ്പോഴും കേസ് അന്വേഷണം നടക്കുന്നുണ്ട്. താരം കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞാല്‍ 10 മുതല്‍ 12 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.
അതേസമയം നേപ്പാളിനെതിരെ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു. രോഹിത് ശര്‍മ 74 റണ്‍സ് നേടി മത്സരത്തിലെ താരമായിരുന്നു.
Sandeep Lamichhane taking Indian Captain Rohit Sharma’s autograph on his shirt.
– The Hitman always there for youngsters – The Icon! pic.twitter.com/SOq7LSAgLk
— CricketMAN2 (@ImTanujSingh) September 5, 2023
A beautiful gesture towards criminal ?
This is not good thing Johns— SINGH (@kyadekhrahe) September 5, 2023
Virat refused to shake hands with him but Rohit js shamelessly posing with this rape accussed.
Even minnow scottish players are of better standard than Rohit Sharma.
Shame.— Avishek Goyal (@AG_knocks) September 5, 2023
You mean Lamichhane the rape accused? So beautiful indeed.
— Akhil Tandulwadikar (@drunkcaveman) September 5, 2023
what a shame … someone tell Rohit about him
— Ishaan (@Ishaan_s8) September 5, 2023
Endorsing rapists, not my skipper 👍🏻
— zak (@DEVlLLIERS) September 5, 2023
Is this man a accuse of that shameless thing!!
— ` (@ImViaan) September 5, 2023
Content Highlight: Rohit Gets Slammed By Fans For clicking Photo with Sandeep Lamichane