ദുബായ്: ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വിരാട് കോഹ്‌ലി. ടി-20 ലോകകപ്പിലെ അവസാന മത്സരത്തില്‍ ടോസിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എനിക്ക് ഈ ടീമിനെക്കുറിച്ച് വളരെയധികം അഭിമാനമുണ്ട്. ഇത്രയും വര്‍ഷം ഈ ഫോര്‍മാറ്റില്‍ നയിക്കാനുള്ള അവസരം തന്നതിന് നന്ദി പറയുന്നു,’ കോഹ്‌ലി പറഞ്ഞു.
ടീമിനെ മറ്റൊരാള്‍ നയിക്കേണ്ട സമയമാണ് ഇനിയെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
രോഹിത് ഇവിടെ തന്നെയുണ്ട്. അദ്ദേഹം കുറച്ച് നാളായി ടീമിന്റെ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
തങ്ങള്‍ എല്ലായ്‌പ്പോഴും ഡ്രസ്സിംഗ് റൂമിലെ നായകരായിരിക്കുമെന്നും കോഹ്‌ലി പറഞ്ഞു.
നമീബിയയോടാണ് ഇന്ത്യ മത്സരിക്കുന്നത്.
ലോകകപ്പില്‍ നിന്ന് സെമി കാണാതെ ഇന്ത്യ ഇതിനോടകം പുറത്തായിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിയുടെ അവസാന ടി-20യാണിത്.
പരിശീലക സ്ഥാനത്ത് നിന്ന് രവി ശാസ്ത്രിയും ലോകകപ്പോടെ പടിയിറങ്ങും. ദ്രാവിഡിനെ പകരം പരിശീലകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിതിനാണ് മുന്‍തൂക്കമെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Rohit and I will always be leaders in the group Virat Kohli