'കാണെടാ കാണ് ധവാനും രോഹിത്തും തിരുമ്പി വന്തത് കാണ്'; ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രം കുറിച്ച് രോഹിത്ത്-ധവാന്‍ കൂട്ടുകെട്ട്
Daily News
'കാണെടാ കാണ് ധവാനും രോഹിത്തും തിരുമ്പി വന്തത് കാണ്'; ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രം കുറിച്ച് രോഹിത്ത്-ധവാന്‍ കൂട്ടുകെട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2017, 6:43 pm

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ അയല്‍ക്കാരായ ശ്രീലങ്കയെ നേരിടുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 282-5 എന്ന നിലയിലാണ്. 496 എടുത്ത എം.എസ് ധോണിയും കേദാര്‍ ജാദവുമാണ് ക്രീസില്‍.

ഇന്നത്തെ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ കത്തിക്കയറിയ ഓപ്പണര്‍മാരാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോറിനുള്ള അടിത്തറ നല്‍കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുക്കെട്ടുയര്‍ത്തിയ ഇന്ത്യയുടെ രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ സഖ്യത്തെ തേടി അപൂര്‍വ്വ നേട്ടവുമെത്തി.


Also Read: ‘രാഹുല്‍ ഗാന്ധി മധ്യപ്രദേശിലൂടെ ബൈക്കില്‍ സഞ്ചരിച്ചത് ഹെല്‍മറ്റ് ഇല്ലാതെ ഓവര്‍ലോഡായി’; ആറ് കര്‍ഷകരെ വെടിവെച്ച് കൊന്നതിനേക്കാള്‍ വലിയ സൂപ്പര്‍ എക്‌സ്‌ക്ലൂസീവുമായി റിപ്പബ്ലിക്ക് ടി.വി


ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച സഖ്യമെന്ന റെക്കോര്‍ഡാണ് രോഹിത്ത്-ധവാന്‍ കൂട്ടുകെട്ട് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ 138 റണ്‍സടിച്ച ധവാന്‍-രോഹിത് സഖ്യം സ്വന്തമാക്കിയത്. മത്സരത്തില്‍ ശിഖര്‍ ധവാന്റ സെഞ്ച്വറിയും രോഹിത്ത് അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലും ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുക്കെട്ട് ഉയര്‍ത്തിയിരുന്നു.


Don”t Miss: വില്ലനായി അപരന്‍; പരാതിയുമായി ഫഹദ് ഫാസില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍


2002-2006 കാലയളവില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ 635 റണ്‍സടിച്ചിട്ടുള്ള ശിവ്നാരായന്‍ ചന്ദര്‍പോള്‍-ക്രിസ് ഗെയ്ല്‍ സഖ്യത്തിന്റെ റെക്കോര്‍ഡാണ് ധവാന്‍-രോഹിത് സഖ്യം ഇന്ന് മറികടന്നത്. ഏഴ് ഇന്നിംഗ്സുകളില്‍ 93.71 റണ്‍സ് ശരാശരിയില്‍ 656 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇതുവരെ അടിച്ചുകൂട്ടിയത്. ഇതില്‍ നാല് സെഞ്ച്വറി കൂട്ടുക്കെട്ടുകളും രണ്ട് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളും ഉള്‍പ്പെട്ടുന്നു. ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്നാണ് ചന്ദര്‍പോള്‍-ഗെയ്ല്‍ സഖ്യം 635 റണ്‍സടിച്ചത്.