വാച്ചാത്തി കേസിനെ ആസ്പദമാക്കി രോഹിണിയുടെ സംവിധാനത്തിൽ ഒരു തമിഴ് ചിത്രം ദൃശ്യവൽക്കരിക്കരിക്കുകയാണ്. സർക്കാരിന്റെ പിന്തുണയോടെ ഒരു ഗ്രാമത്തിലെ ആദിവാസി സമൂഹത്തോട് ചെയ്ത ക്രൂരതയും പിന്നീട് ഇരകളായ സ്ത്രീകൾ സി.പി.ഐ.എം നേതൃത്വത്തിൽ നടത്തിയ ചെറുത്തു നിൽപ്പുമാണ് ചിത്രത്തിന്റെ പ്രമേയം.
2023 സെപ്തംബര്‍ 29ന് മദ്രാസ് ഹൈക്കോടതി വാച്ചാത്തി കൂട്ട ബലാത്സംഗ കേസില്‍ വിധി പുറപെടുപിവിപിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 215 പ്രതികളും കുറ്റക്കാരാണെന്നായിരുന്നു വിധി.
പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്നാട് മുൻപോക്ക് എഴുത്തോളർ കലൈഞ്ചർ സംഘം ജനറൽ സെക്രട്ടറിയുമായ ആദവൻ ദീക്ഷണ്യയാണ് തിരക്കഥ ഒരുക്കുന്നത്. വിപുലമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചിത്രം ഒരുക്കുന്നതെന്നും സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പറയുന്നതെന്നും തിരക്കഥാകൃത്ത് ആദവൻ പറഞ്ഞു. പടത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. 2023ൽ വെട്രിമാരാന്‍ സംവിധാനം ചെയ്ത ‘വിടുതലൈ’ വാചാതിയും കേസിനെ ആസ്പദമാക്കിയ ചിത്രമാണ്.
തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ സിതേരി മലയുടെ താഴ്വരയിലെ ദളിത് ആദിവാസി വിഭാഗങ്ങള്‍ താമസിച്ചിരുന്ന ഗ്രാമമാണ് വച്ചാത്തി. 1992 ല്‍ വീരപ്പന്റെ ചന്ദന മരങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ട് എന്നാരോപിച്ചു 269 ഓളം വരുന്ന ഉദ്യോഗസ്ഥര്‍ വച്ചാത്തിയില്‍ കടന്നു കയറി 154 ആദിവാസി വീടുകള്‍ കത്തിച്ചു.
Content Highlight: Rohini directing a new movie based on vachathi case