കേരളത്തിന് കൈത്താങ്ങായി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും; 40,000 രൂപ സമാഹരിച്ചു നല്‍കി
Kerala Flood
കേരളത്തിന് കൈത്താങ്ങായി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും; 40,000 രൂപ സമാഹരിച്ചു നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 8:35 am

കോഴിക്കോട്: പ്രളയക്കെടുതി നേരിട്ട് കൊണ്ടിരിക്കുന്ന കേരളത്തിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ധനസഹായം. രണ്ട് ക്യാംപുകളില്‍ നിന്നായി 40,000 രൂപയാണ് കേരളത്തിന് വേണ്ടി അഭയാര്‍ത്ഥികള്‍ സമാഹരിച്ചു നല്‍കിയത്.

കമ്യൂണിറ്റി ഫണ്ടെന്ന പേരില്‍ സ്വരുക്കൂട്ടിയ 10,000  രൂപയും തങ്ങളുടെ കൊച്ചു ഫുട്‌ബോള്‍ ക്ലബ്ബിലുണ്ടായിരുന്ന 5000 രൂപയും കൂടി കൂട്ടിയാണ് കേരളത്തിന് അവര്‍ ധനസഹായം നല്‍കിയത്.


Read Also : കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകളെന്ന് നാസ പറഞ്ഞോ ?; യാഥാര്‍ത്ഥ്യം ഇതാണ്


 

പണം ഹ്യൂമന്‍ വെല്‍ഫയര്‍ എന്ന സംഘടനയ്ക്കാണ് കൈമാറിയത്. ഏറ്റവും ദുരിതമനഭുവക്കുന്ന വിഭാഗമായ അഭയാര്‍ത്ഥികളില്‍ നിന്നും പണം സ്വീകരിക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് അവരുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വരുകയായിരുന്നുവെന്ന് സംഘടനയുടെ ഭാരവാഹികിള്‍ പറഞ്ഞു.

ഫരീദാബാദിലെയും ശരന്‍വിഹാറിലേയും ക്യാംപുകളിലുള്ളവരാണ് അഭയാര്‍ത്ഥികള്‍ പണ സ്വരൂപിച്ചത്. എല്ലാം നഷ്ടപ്പെട്ടവരുടെ വേദന തങ്ങള്‍ക്കറിയുമെന്നും പ്രളയക്കാലത്ത് കേരളത്തെ കുറിച്ചായിരുന്നു ക്യാംപിലുള്ളവര്‍ സംസാരിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. അഭയാര്‍ത്ഥികളായ ഞങ്ങള്‍ക്ക് വേണ്ടി എന്നും സംസാരിച്ചിരുന്നവരാണ് മലയാളികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.