| Friday, 22nd May 2015, 6:12 pm

ആ തോണി മനുഷ്യര്‍ നടുക്കടലിലേക്ക് ഇറങ്ങിത്തിരിച്ചത്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുരിതക്കടല്‍ താണ്ടി തായ് തീരത്തെത്തുമ്പോഴാണ് ഏറ്റവും വലിയ ദുരന്തം സംഭവിക്കുക. അവിടെ തായ് തീരസേന സര്‍വായുധ സജ്ജരായി നില്‍ക്കുന്നുണ്ടാകും, തിരിച്ചയക്കാന്‍. കൈയിലുള്ള വിലപിടിപ്പുള്ളതെല്ലാം നല്‍കും കൈക്കൂലിയായി. സ്ത്രീകളെപ്പോലും കാഴ്ച വെക്കേണ്ടി വരും. ഇതൊക്കെ നല്‍കിയാലും സൈന്യം വഴങ്ങില്ല. വീണ്ടും കടലിലേക്ക്. ആട്ടിയിറക്കപ്പെട്ട മണ്ണിലേക്ക് വീണ്ടും. അവിടെ നിന്ന് പിന്നെയും തോണി യാത്രയിലേക്ക്. “ബോട്ട് പീപ്പിള്‍” എന്ന് ഇവരെ വിളിക്കുന്നത് തീര്‍ത്തും അന്വര്‍ഥമാണ്.



| ഒപ്പിനിയന്‍ |  മുസ്തഫാ എറയ്ക്കല്‍ |


ബംഗ്ലാദേശുമായി അതിര്‍ത്തിപങ്കിടുന്ന മ്യാന്‍മര്‍ പ്രവിശ്യയായ രാകൈനില്‍ വസിക്കുന്ന  മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകള്‍. 11 ലക്ഷത്തോളമാണ് അവരുടെ ജനസംഖ്യ.  ഇവര്‍ക്ക് മ്യാന്‍മര്‍ ഭരണകൂടം പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമില്ല. കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കില്ല.
വിവാഹം കഴിക്കാന്‍ സര്‍ക്കാറിന്റെ അനുമതി വേണം. അതിന് അപേക്ഷിക്കണമെങ്കില്‍ വന്‍ സമ്പത്തുണ്ടെന്ന് തെളിയിക്കണം. അല്ലെങ്കില്‍ പ്രത്യേക നൈപുണ്യങ്ങളുള്ളയാളോ പരിശീലനം സിദ്ധിച്ചയാളോ ആണെന്ന് രേഖാമൂലം തെളിയിക്കണം.

പ്രവിശ്യയിലെ മറ്റുള്ളവരുടെ ജീവിതം സുഖസമ്പൂര്‍ണമാക്കാന്‍ ഉപകരിക്കുന്നവര്‍ മാത്രം വംശവര്‍ധനവ് വരുത്തിയാല്‍ മതിയെന്ന് ചുരുക്കം. അതുമല്ലെങ്കില്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനത്തിന് തയ്യാറാകണം.  അങ്ങനെ പരിവര്‍ത്തിതമായാല്‍ തന്നെ മൂന്നാം കിടക്കാരായി കാലാകാലം കഴിഞ്ഞു കൊള്ളണം.

അനുമതിയില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ നിയമവിരുദ്ധമാണ്. ഇവര്‍ക്കെതിരെ കേസെടുക്കും. അതില്‍ ജനിക്കുന്ന കുഞ്ഞിനെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കും. ഈ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനാകില്ല. അവര്‍ക്ക് മനുഷ്യനെന്ന പരിഗണന പോലും ലഭിക്കില്ല. ഇവരുടെ ഭൂമിക്ക് ആധാരമോ മറ്റ് രേഖകളോ ഇല്ല. ഏത് നിമിഷവും  അന്യാധീനപ്പെട്ടേക്കാം. അത്തരം കൈയേറ്റങ്ങളുടെയും കുടിയൊഴിപ്പിക്കലുകളുടെയും ചരിത്രമാണ് രാകൈന്‍ പ്രവിശ്യക്ക് പറയാനുള്ളത്.

അടിസ്ഥാനപരമായി ഇവര്‍ കൃഷിക്കാരാണ്. ഭൂമി മുഴുവന്‍ സര്‍ക്കാറോ ഭൂരിപക്ഷ വിഭാഗമോ കൈയടക്കിയതോടെ ആ പാരമ്പര്യം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യും? മീന്‍പിടിത്തമാണ് ഇപ്പോഴത്തെ മുഖ്യ തൊഴില്‍. പക്ഷേ, അവിടെയുമുണ്ട് പ്രശ്‌നം. റോഹിംഗ്യാകള്‍ കൊണ്ടുവരുന്ന മീനിന് കമ്പോളത്തില്‍ ന്യായമായ വില കിട്ടില്ല. ഒരു തരം അടിമത്തമാണ് ഈ മനുഷ്യര്‍ അനുഭവിക്കുന്നത്.


അപമാനിക്കപ്പെട്ടുകൊണ്ടേയിരിക്കുക, ആ അപമാനത്തെ  ചോദ്യം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തുക. അക്രമിച്ചുകൊണ്ടേയിരിക്കുക, അക്രമത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവരെ ഭീകരവാദികളാക്കുകയെന്ന തന്ത്രമാണ് രാകൈന്‍ പ്രവിശ്യയില്‍ വിജയകരമായി പുലരുന്നത്.



റോഡുകള്‍, റെയില്‍വേ, വൈദ്യുതി  നിലയങ്ങള്‍ തുടങ്ങിയ നിര്‍മാണത്തിന് റോഹിംഗ്യ യുവാക്കളെ പിടിച്ചുകൊണ്ടുപോകും. കുറഞ്ഞ കൂലിയേ നല്‍കൂ. ചൈനയുടെ സഹായത്തോടെ നടക്കുന്ന നിരവധി പ്രോജക്ടുകളില്‍ ഈ അടിമത്തം അരങ്ങേറുന്നു.
വീട് വെക്കാനുള്ള അവകാശം ഇവര്‍ക്കില്ല. ഉറപ്പുള്ള വീട് പണിതിട്ട് കാര്യമില്ല. അനുമതിയില്ലെന്ന് പറഞ്ഞ് പട്ടാളമെത്തി പൊളിച്ച് നീക്കും.

“തീവ്രവാദികളായ” റോഹിംഗ്യാകള്‍ ചുമരുവെച്ച വീട്ടില്‍ താമസിക്കുന്നത് സുരക്ഷക്ക് ഭീഷണിയാണത്രേ. ടെന്റുകളിലാണ് ഭൂരിപക്ഷം പേരും താമസിക്കുന്നത്. വെള്ളമോ വെളിച്ചമോ ഇവിടേക്ക് എത്തിനോക്കില്ല. പൗരത്വമില്ലാത്ത “സാമൂഹിക വിരുദ്ധരോട്” സര്‍ക്കാറിന് ഉത്തരവാദിത്വമൊന്നുമില്ലല്ലോ.

അപമാനിക്കപ്പെട്ടുകൊണ്ടേയിരിക്കുക, ആ അപമാനത്തെ  ചോദ്യം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തുക. അക്രമിച്ചുകൊണ്ടേയിരിക്കുക, അക്രമത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവരെ ഭീകരവാദികളാക്കുകയെന്ന തന്ത്രമാണ് രാകൈന്‍ പ്രവിശ്യയില്‍ വിജയകരമായി പുലരുന്നത്.
പ്രവിശ്യയിലെ ഭൂരിപക്ഷ വിഭാഗം അരക്കന്‍ വംശജരായ ബുദ്ധമതക്കാരാണ്. അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഇവര്‍ പുറത്തെടുക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ആട്ടിയോടിക്കല്‍ ഇന്നും തുടരുകയാണ്.

റോഹിംഗ്യാകള്‍  മുസ്‌ലിംങ്ങള്‍ ആയി തുടരുന്നു എന്നതാണ് ബുദ്ധമത മേലാളന്‍മാരെ പ്രകോപിപ്പിക്കുന്നത്. മതപരമായ ചടങ്ങുകള്‍ തടസ്സപ്പെടുത്തുകയെന്ന ക്രൂരവിനോദം ഇവിടെ അരങ്ങേറുന്നു. മതപഠനത്തിനുള്ള സാഹചര്യം അടക്കുന്നു. പല കാലങ്ങളിലായി വല്ലവിധേനയും രക്ഷപ്പെട്ട് പുറത്തുപോയി ജീവിതവും മതവും പഠിച്ച് തിരിച്ചു വരുന്നവരെ പ്രവിശ്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഈ കടന്നു കയറ്റങ്ങള്‍ക്കെല്ലാം  ഭരണകൂടത്തിന്റെ പിന്തുണയുണ്ട്.

പടിഞ്ഞാറന്‍ ബര്‍മയില്‍ ആദ്യത്തെ റോഹിംഗ്യാ സംഘം വന്നത് ഏഴാം നൂറ്റാണ്ടിലാണെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. അറബ്  നാവികരുടെ പിന്‍മുറക്കാരാണ് ഇവരെന്നാണ് പണ്ഡിത മതം. ഈ സമൂഹം വളര്‍ന്ന് ഒരു രാജ്യമായി മാറി. 1700കള്‍ വരെ ഈ രാജവംശം ശക്തമായിരുന്നു. പിന്നീട് ബര്‍മീസ് രാജാവ് അവരെ തകര്‍ത്ത് അധികാരം പിടിച്ചതോടെ റോഹിംഗ്യാകളുടെ അഭിമാനകരമായ നിലനില്‍പ്പ് അപകടത്തിലായി. പിന്നെ ബ്രിട്ടീഷ് അധിനിവേശ കാലത്തും സ്വതന്ത്ര ബര്‍മ പിറന്നപ്പോഴും റോഹിംഗ്യാകളെ ഉന്‍മൂലനം ചെയ്യാനുള്ള സംഘടിത ശ്രമങ്ങള്‍ നടന്നു. കൊന്നിട്ടും ആട്ടിപ്പായിച്ചിട്ടും അവര്‍ സമ്പൂര്‍ണമായി തീര്‍ന്നില്ല. പക്ഷേ, ഈ ചരിത്രം അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല.


സ്ത്രീകളെയാണ് പട്ടാള ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ബുദ്ധ തീവ്രവാദികള്‍ ലക്ഷ്യം വെക്കാറുള്ളത്. ഒരു സമൂഹത്തെ അപമാനിക്കാനുള്ള ഏറ്റവും കുടിലമായ വഴി അവരിലെ സ്ത്രീകളെ അപമാനിക്കലാണല്ലോ.


കഴിഞ്ഞ ഏതാനും ദശകങ്ങളായി ബംഗ്ലാദേശില്‍ നിന്ന് നിയമവിരുദ്ധമായി കുടിയേറിയവരാണ് ഇവരെന്ന് അധികൃതര്‍ തീര്‍പ്പ് കല്‍പ്പിക്കുന്നു. 1982ലെ പൗരത്വ നിയമം ഇവരെ പൂര്‍ണമായി പുറത്ത് നിര്‍ത്തി. ഏറ്റവും ഒടുവില്‍ ഇറങ്ങിയ തീട്ടൂരത്തില്‍ പറയുന്നത് ബംഗ്ലാദേശില്‍ നിന്ന് വന്നവരാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന  രേഖയില്‍ ഒപ്പുവെക്കണമന്നാണ്. അതിന് തയ്യാറായാല്‍ തത്കാലം പ്രവിശ്യയില്‍ കഴിയാം.  ഇത് വന്‍ ചതിയാണ്. ഈ രേഖ വെച്ച് പുറത്താക്കല്‍ “നിയമപര”മാക്കുകയാണ് ലക്ഷ്യം.

സ്ത്രീകളെയാണ് പട്ടാള ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ബുദ്ധ തീവ്രവാദികള്‍ ലക്ഷ്യം വെക്കാറുള്ളത്. ഒരു സമൂഹത്തെ അപമാനിക്കാനുള്ള ഏറ്റവും കുടിലമായ വഴി അവരിലെ സ്ത്രീകളെ അപമാനിക്കലാണല്ലോ. നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ ചിലര്‍ പലായനത്തിന് മുതിരും. ലോകത്തെ ഏറ്റവും അപകടകരമായ പലായനമാണ് ഇത്. കടല്‍ വഴി തായ്‌ലാന്‍ഡിലേക്കും മലേഷ്യയിലേക്കും നടത്തുന്ന യാത്രകള്‍ യന്ത്രരഹിത ബോട്ടുകളിലാണ്. മരണത്തിന്റെ കൈപിടിച്ചുള്ള ഈ യാത്രകള്‍ പലതും കടലില്‍ ഒടുങ്ങുകയാണ് ചെയ്യാറുള്ളത്.

ദുരിതക്കടല്‍ താണ്ടി തായ് തീരത്തെത്തുമ്പോഴാണ് ഏറ്റവും വലിയ ദുരന്തം സംഭവിക്കുക. അവിടെ തായ് തീരസേന സര്‍വായുധ സജ്ജരായി നില്‍ക്കുന്നുണ്ടാകും, തിരിച്ചയക്കാന്‍. കൈയിലുള്ള വിലപിടിപ്പുള്ളതെല്ലാം നല്‍കും കൈക്കൂലിയായി. സ്ത്രീകളെപ്പോലും കാഴ്ച വെക്കേണ്ടി വരും. ഇതൊക്കെ നല്‍കിയാലും സൈന്യം വഴങ്ങില്ല. വീണ്ടും കടലിലേക്ക്. ആട്ടിയിറക്കപ്പെട്ട മണ്ണിലേക്ക് വീണ്ടും. അവിടെ നിന്ന് പിന്നെയും തോണി യാത്രയിലേക്ക്. “ബോട്ട് പീപ്പിള്‍” എന്ന് ഇവരെ വിളിക്കുന്നത് തീര്‍ത്തും അന്വര്‍ഥമാണ്.

ഈ ജനതക്ക് പൗരത്വവും അഭിമാനകരമായ അസ്തിത്വവും വാങ്ങിക്കൊടുക്കാനുള്ള ബാധ്യത ലോകം നിറവേറ്റണം. അറബ് രാജ്യങ്ങള്‍ വമ്പന്‍മാരില്‍ അവര്‍ക്കുള്ള സ്വാധീനം ഇത്തരം ദൗത്യങ്ങളില്‍ വിനിയോഗിച്ചാല്‍ എത്ര നന്നായിരുന്നു.

രാഷട്രത്തിന്റെ ഘടകങ്ങള്‍ എന്തൊക്കെ എന്ന ചോദ്യത്തിന് ഉരുവിട്ട് പഠിക്കുന്ന ഉത്തരം പരമാധികാരം, ജനത, ഭരണകൂടം, ഭൂമിശാസ്ത്രപരമായ അതിര്‍ത്തി എന്നൊക്കെയാകും. ഇതില്‍ അതിര്‍ത്തിയാണ് രാഷ്ട്രത്തിന്റെ ഏറ്റവും പ്രത്യക്ഷവും വൈകാരികവുമായ ഘടകം. അത് കാത്തു സൂക്ഷിക്കാനാണ് ഭരണകൂടങ്ങള്‍ പാടുപെടുന്നത്. ആള്‍പ്പാര്‍പ്പില്ലെങ്കിലും വെറും മഞ്ഞുഭൂമിയായിരുന്നാലും മരുപ്പറമ്പാണെങ്കിലും അതിര്‍ത്തിയിലെ ഓരോ ഇഞ്ചും തങ്ങളുടെ അധീനതയിലാണെന്ന് ഉറപ്പ് വരുത്താനും അന്യാധീനങ്ങള്‍  സദാ തടഞ്ഞു നിര്‍ത്താനും ശതകോടികള്‍  ഇടിച്ചു തള്ളുന്നു. പട്ടാളക്കാരെ കുരുതി കൊടുക്കുന്നു.

എന്നാല്‍, രാഷ്ട്രങ്ങളെ സൃഷ്ടിച്ചത് അതിര്‍ത്തികളല്ല. അതിര്‍ത്തികള്‍ കീറിമുറിച്ചുള്ള സഞ്ചാരങ്ങളാണ് ജനപഥങ്ങളും സംസ്‌കാരങ്ങളും പ്രത്യയശാസ്ത്രങ്ങളും ചരിത്രവും സൃഷ്ടിച്ചിട്ടുള്ളത്. രേഖാംശ അക്ഷാംശങ്ങളെ ഉല്ലംഘിച്ച പലായനങ്ങള്‍, പ്രവാസങ്ങള്‍, പര്യവേക്ഷണങ്ങള്‍. അവക്കൊപ്പം സംഭവിച്ച പിരിയലുകളും കൂടിച്ചേരലുകളും കൂടിക്കുഴയലും മുഴച്ച് നില്‍ക്കലുകളുമാണ് മനുഷ്യ സമൂഹത്തില്‍ മാറ്റങ്ങള്‍ക്ക് എക്കാലത്തും തിരികൊളുത്തിയിട്ടുള്ളത്.

അടുത്തപേജില്‍ തുടരുന്നു


ഈ ഘട്ടത്തിലാണ് മനുഷ്യത്വത്തിന്റെ മനോഹരമായ മാതൃകയായി ഫിലിപ്പൈന്‍സ് മാറിയത്. അല്‍പ്പ വസ്ത്രധാരികളുടെ നാട്. ജീവിതം ആഘോഷിച്ച് തീര്‍ക്കുന്നവര്‍. ആഘോഷത്തിന്റെ ലക്ഷ്യസ്ഥാനം. ഫിലിപ്പൈന്‍സ് സ്ത്രീകളെക്കുറിച്ചുള്ള നിറം വാരി നിറച്ച കഥകള്‍. എല്ലാം അസ്തമിച്ചു. കടലില്‍ അലയുന്ന റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് അഭയമൊരുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ ഈ രാഷ്ട്രം മാനവികമായ ഐക്യദാര്‍ഢ്യത്തിന്റെ അര്‍ഥവും പ്രതീകവുമായി ഉയര്‍ന്നു.



പലായനങ്ങള്‍ പലതും നില്‍ക്കള്ളിയില്ലായ്മയില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. ദാരിദ്ര്യം, രോഗം, യുദ്ധം, പ്രകൃതി ക്ഷോഭങ്ങള്‍, വംശീയ ഉന്‍മൂലനം.  നിലവില്‍ കഴിഞ്ഞു കൂടുന്നിടത്ത് അതിജീവനം അസാധ്യമാകുന്നു. ഒന്നുകില്‍ അവിടെ തന്നെ നിന്ന് അസ്തമിക്കാം. അല്ലെങ്കില്‍ തികച്ചും അപരിചിതമായ മറ്റൊരിടത്ത് ഉദിക്കാം. അവിടെ ജീവിതം കരുപ്പിടിപ്പിക്കാം. തന്റെ സിരകളിലോടുന്ന രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ബോധ്യങ്ങളെയും ആദര്‍ശത്തെയും സംരക്ഷിക്കാനായി മനുഷ്യര്‍ നടത്തിയ പലായനങ്ങള്‍ ചരിത്രത്തില്‍ എത്ര വലിയ വിസ്‌ഫോടനങ്ങളാണ് സൃഷ്ടിച്ചത്. ഇവിടെ സ്വന്തത്തേക്കാള്‍ അവര്‍ ആദര്‍ശത്തിന്റെ അതിജീവനത്തിനാണ് പ്രാമുഖ്യം. അവയാണ് മഹത്തായ പലായനങ്ങള്‍.

കുടിയേറ്റത്തിന് വിധേയമാകാത്ത ഒരു രാഷ്ട്രവും ഇന്ന് ഭൂമുഖത്തില്ല. കുടിയേറ്റങ്ങളുടെ കുത്തൊഴുക്കില്‍ ഒരു രാഷ്ട്രത്തിനും     അതിര്‍ത്തിയടച്ച് ഉത്കൃഷ്ടതാവാദത്തില്‍ ഉറച്ച് നില്‍ക്കാനാകില്ല.  ദേശരാഷ്ട്രങ്ങള്‍ അത്യന്തം ബലവത്തായിക്കഴിഞ്ഞ ഈ ആധുനിക കാലത്തും തുടരുന്ന കുടിയേറ്റങ്ങള്‍ തന്നെയാണ് ഇതിന് തെളിവ്.

ഈ പുറപ്പാടുകള്‍ അത്യന്തം സാഹസികമാണ്. ചെന്നെത്തുമെന്ന് ഉറപ്പില്ലാത്ത യാത്രകളാണ് അവ. സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ട് മാത്രമാണ് അവര്‍ പുറപ്പെടുന്നത്. ഇത്തരം യാത്രകള്‍ നിരന്തരം സംഭവിച്ച് കൊണ്ടിരിക്കുന്നു. പക്ഷേ അവ ദുരന്തങ്ങളില്‍ ഒടുങ്ങുമ്പോള്‍ മാത്രമാണ് വാര്‍ത്തയാകുന്നത്.

കിഴക്കനേഷ്യന്‍ കടലില്‍ നിന്നുള്ള വാര്‍ത്തകള്‍ ഈ ഗണത്തില്‍ പെടുന്നു. സ്വന്തം നാട്ടില്‍ നിന്ന് ബുദ്ധതീവ്രവാദികള്‍ സര്‍ക്കാറിന്റെ പിന്തുണയോടെ ആട്ടിയിറക്കിയ  ഏഴായിരത്തോളം റോഹിംഗ്യാ മുസ്‌ലിംകള്‍ ഇന്തോനേഷ്യക്കും മലേഷ്യക്കും ഇടയിലുള്ള കടലില്‍ അലയുകയാണ്. അവര്‍ സഞ്ചരിച്ച പളകിദ്രവിച്ച ബോട്ടുകള്‍ ഏത് ദിവസവും മുങ്ങും.  വെള്ളവും ഭക്ഷണവും കിട്ടാതെ ഈ അഭയാര്‍ഥികള്‍ മൃതപ്രായക്കാരാണ്.


അനുകമ്പയും ആതിഥ്യമര്യാദയും ഉള്ള ജനതയെന്ന നിലയില്‍, ബോട്ടുകളില്‍ നരകയാതന അനുഭവിക്കുന്ന മനുഷ്യര്‍ക്ക് മാനുഷികപരമായ ദുരിതാശ്വാസം നല്‍കാനും അഭയമേകാനും ഫിലിപ്പൈന്‍സ് തയ്യാറാണെന്ന് പ്രമുഖ ഫിലിപ്പൈന്‍ സെനറ്ററും  പ്രസിഡന്റ് ബനിഗ്നോ അക്വിനോയുടെ ബന്ധുവുമായ പൗലോ അക്വിനോ പ്രഖായിപിച്ചപ്പോള്‍ മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും ജനങ്ങള്‍ തങ്ങളുടെ ഭരണകൂടത്തെയോര്‍ത്ത് ലജ്ജിച്ചു. അവര്‍ തെരുവിലിറങ്ങി.  ഇതെഴുതുമ്പോള്‍ ഒടുവില്‍ പുറത്ത് വന്ന വിവരമനുസരിച്ച്, അലയുന്ന മനുഷ്യര്‍ക്ക് താത്കാലിക അഭയമൊരുക്കാന്‍ ഈ രാജ്യങ്ങള്‍ സന്നദ്ധമായിരിക്കുന്നു. ഈ സന്നദ്ധത ഫിലിപ്പൈന്‍സിന്റെ ഹൃദയവിശാലതയുടെ ഫലപ്രാപ്തി കൂടിയാണ്.


തീരത്തണഞ്ഞ ബോട്ടുകളെ തായ്‌ലാന്‍ഡും ഇന്തോനേഷ്യയും മലേഷ്യയും കടലിലേക്ക് തന്നെ തിരിച്ചയച്ചു. സായുധ സജ്ജരായ തീരസേന നിരായുധരായ ഈ മനുഷ്യരെ അലറുന്ന കടലില്‍ തള്ളി. ഒഴുകി നടക്കുന്ന, എവിടെയും മണ്ണില്ലാത്ത ഈ മനുഷ്യര്‍ ലോകത്തിന്റെ കണ്ണീരായി മാറിയപ്പോള്‍ ചില സമാന്തര മാധ്യമങ്ങള്‍ അവരുടെ സത്യം വിളിച്ചു പറയാന്‍ തുടങ്ങി. ഒടുവില്‍ കാണാതിരിക്കാനാകില്ലെന്ന ഗതി വന്നപ്പോള്‍ മുഖ്യധാരക്കാരും. യു.എസ് വാ തുറന്നു. പിറകേ യു.എന്നും.

പക്ഷേ മലേഷ്യയും തായ്‌ലാന്‍ഡും ഇന്തോനേഷ്യയും കടുംപിടിത്തം തുടര്‍ന്നു. ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം കുടുയേറ്റക്കാര്‍ രാജ്യത്തുണ്ട്. ഇനി ഈ ബോട്ട് മനുഷ്യരെ സ്വീകരിക്കുക വയ്യ എന്നാതായിരുന്നു നിലപാട്.

ഈ ഘട്ടത്തിലാണ് മനുഷ്യത്വത്തിന്റെ മനോഹരമായ മാതൃകയായി ഫിലിപ്പൈന്‍സ് മാറിയത്. അല്‍പ്പ വസ്ത്രധാരികളുടെ നാട്. ജീവിതം ആഘോഷിച്ച് തീര്‍ക്കുന്നവര്‍. ആഘോഷത്തിന്റെ ലക്ഷ്യസ്ഥാനം. ഫിലിപ്പൈന്‍സ് സ്ത്രീകളെക്കുറിച്ചുള്ള നിറം വാരി നിറച്ച കഥകള്‍. എല്ലാം അസ്തമിച്ചു. കടലില്‍ അലയുന്ന റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് അഭയമൊരുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ ഈ രാഷ്ട്രം മാനവികമായ ഐക്യദാര്‍ഢ്യത്തിന്റെ അര്‍ഥവും പ്രതീകവുമായി ഉയര്‍ന്നു.

അനുകമ്പയും ആതിഥ്യമര്യാദയും ഉള്ള ജനതയെന്ന നിലയില്‍, ബോട്ടുകളില്‍ നരകയാതന അനുഭവിക്കുന്ന മനുഷ്യര്‍ക്ക് മാനുഷികപരമായ ദുരിതാശ്വാസം നല്‍കാനും അഭയമേകാനും ഫിലിപ്പൈന്‍സ് തയ്യാറാണെന്ന് പ്രമുഖ ഫിലിപ്പൈന്‍ സെനറ്ററും  പ്രസിഡന്റ് ബനിഗ്നോ അക്വിനോയുടെ ബന്ധുവുമായ പൗലോ അക്വിനോ പ്രഖായിപിച്ചപ്പോള്‍ മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും ജനങ്ങള്‍ തങ്ങളുടെ ഭരണകൂടത്തെയോര്‍ത്ത് ലജ്ജിച്ചു. അവര്‍ തെരുവിലിറങ്ങി.  ഇതെഴുതുമ്പോള്‍ ഒടുവില്‍ പുറത്ത് വന്ന വിവരമനുസരിച്ച്, അലയുന്ന മനുഷ്യര്‍ക്ക് താത്കാലിക അഭയമൊരുക്കാന്‍ ഈ രാജ്യങ്ങള്‍ സന്നദ്ധമായിരിക്കുന്നു. ഈ സന്നദ്ധത ഫിലിപ്പൈന്‍സിന്റെ ഹൃദയവിശാലതയുടെ ഫലപ്രാപ്തി കൂടിയാണ്.

ഇവിടെ ഈ രാജ്യങ്ങള്‍ നേരത്തേ നടത്തിയ ഉള്‍ക്കൊള്ളലുകള്‍ മറക്കുകകയല്ല. ദുരന്ത മുഖത്ത് അവരുടെ മനുഷ്യത്വം കടലോളം പരക്കട്ടെയെന്ന് ആഗ്രഹിക്കുകയാണ്  മനുഷ്യസ്‌നേഹികള്‍ ചെയ്യുന്നത്.

അടുത്തപേജില്‍ തുടരുന്നു


പട്ടാളം ഭരണം കൈയാളിയ മ്യാന്‍മറിനെ ശിക്ഷിക്കുമ്പോള്‍ മുന്നോട്ട് വെച്ച “കുറ്റപത്ര”ത്തില്‍ യു.എസും യൂറോപ്യന്‍ യൂനിയനുമൊന്നും യഥാര്‍ഥ കുറ്റത്തെക്കുറിച്ച് മിണ്ടിയില്ല. മനുഷ്യാവകാശത്തിന് അവര്‍ നല്‍കുന്ന നിര്‍വചനം തന്നെയായിരുന്നു പ്രശ്‌നം. അനുഭവിക്കുന്നത് മുസ്‌ലിംങ്ങളാണെങ്കില്‍ കമ്യൂണിസ്റ്റുകളാണെങ്കില്‍ ദളിതുകളാണെങ്കില്‍ കുറച്ചനുഭവിക്കട്ടേ എന്നതാണല്ലോ സാമ്രാജ്യത്വ സമീപനം. എന്തിനധികം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സിദ്ധിച്ച ജനാധിപത്യ പോരാളി  ആംഗ് സാന്‍ സൂക്കിക്ക് പോലും റോഹിംഗ്യ എന്ന വാക്ക് ഉച്ചരിക്കാന്‍ മടിയായിരുന്നു.



ഇവിടെ ലോകത്തിന്റെ ശ്രദ്ധ ഒരിക്കല്‍ കൂടി മ്യാന്‍മറിലേക്ക് തിരിയുകയാണ്. ലോകത്താകെയുള്ള വംശീയ വിവേചന വിഷം മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച രാഖിനെ പ്രവിശ്യ സ്ഥിതി ചെയ്യുന്ന രാഷ്ട്രമെന്ന നിലയില്‍ തന്നെയാണ് മ്യാന്‍മര്‍ ഇന്ന് വാര്‍ത്താ പ്രാതിനിധ്യം നേടുന്നത്.  അത്രയും ആശ്വാസം.

വശം ചെരിഞ്ഞ മാധ്യമ പരിലാളനയുടെ കാലത്ത് ഇത്രയെങ്കിലും ശ്രദ്ധ നിസ്വരായ മനുഷ്യര്‍ക്ക് ലഭ്യമാകുന്നുവെന്നത് ചില്ലറ കാര്യമല്ല. ഇന്നിപ്പോള്‍ മാധ്യമങ്ങളുടെ തൃക്കണ്ണ് ഇവിടേക്ക് പതിയുന്നുണ്ടെങ്കില്‍ അതിന് കാരണം കൊന്നു തള്ളപ്പെട്ട ആയിരക്കണക്കിന് മനുഷ്യരാണ്. ഒരു വിശ്വാസ സംഹിത മുറുകെ പിടിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ നിശ്ശബ്ദമായി സഹിച്ചും സഹിക്കവയ്യാത്തപ്പോള്‍ അപകടകരമായ പലായനത്തിന് മുതിര്‍ന്നും അങ്ങേയറ്റത്തെ ഒഴിഞ്ഞു മാറല്‍ കാഴ്ച വെച്ചവരാണ്  പടിഞ്ഞാറന്‍ മ്യാന്‍മറിലെ റോഹിംഗ്യ മുസ്‌ലിംകള്‍.

പതിറ്റാണ്ടുകളായി അവിടെ തുടരുന്ന ആട്ടിയോടിക്കലുകള്‍ ആരുടെയും ശ്രദ്ധയില്‍ ഉണ്ടായിരുന്നില്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെ തന്നെ മറ്റിടങ്ങളിലെയും വര്‍ണ വിവേചനത്തെക്കുറിച്ചും വംശഹത്യകളെക്കുറിച്ചും വാചാലമായപ്പോഴും ആഗോള പൊതു ബോധം ഈ മനുഷ്യരെ കാഴ്ചപ്പുറത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഒരു അന്താരാഷ്ട്ര വേദിയിലും ഇവരുടെ വേദന ചര്‍ച്ചയായില്ല. അമേരിക്കയടക്കമുള്ളവര്‍ മ്യാന്‍മറിന് മേല്‍ ഉപരോധം അടിച്ചേല്‍പ്പിച്ചത് അവിടെ ജനാധിപത്യമില്ലാത്തതിനാല്‍ മാത്രമായിരുന്നു.

പട്ടാളം ഭരണം കൈയാളിയ മ്യാന്‍മറിനെ ശിക്ഷിക്കുമ്പോള്‍ മുന്നോട്ട് വെച്ച “കുറ്റപത്ര”ത്തില്‍ യു.എസും യൂറോപ്യന്‍ യൂനിയനുമൊന്നും യഥാര്‍ഥ കുറ്റത്തെക്കുറിച്ച് മിണ്ടിയില്ല. മനുഷ്യാവകാശത്തിന് അവര്‍ നല്‍കുന്ന നിര്‍വചനം തന്നെയായിരുന്നു പ്രശ്‌നം. അനുഭവിക്കുന്നത് മുസ്‌ലിംങ്ങളാണെങ്കില്‍ കമ്യൂണിസ്റ്റുകളാണെങ്കില്‍ ദളിതുകളാണെങ്കില്‍ കുറച്ചനുഭവിക്കട്ടേ എന്നതാണല്ലോ സാമ്രാജ്യത്വ സമീപനം. എന്തിനധികം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സിദ്ധിച്ച ജനാധിപത്യ പോരാളി  ആംഗ് സാന്‍ സൂക്കിക്ക് പോലും റോഹിംഗ്യ എന്ന വാക്ക് ഉച്ചരിക്കാന്‍ മടിയായിരുന്നു.

ആസിയാന്‍, കിഴക്കനേഷ്യന്‍ ഉച്ചകോടികളോടനുബന്ധിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി ലോകനേതാക്കളുടെ നിര തന്നെ  മ്യാന്‍മറിലെത്തിയിരുന്നു. തലസ്ഥാനമായ നായ്പിഡോയിലും പ്രധാന നഗരമായ യാംഗൂണിലും പ്രമുഖരുമായി അവര്‍ ചര്‍ച്ച നടത്തി. പ്രസിഡന്റ് തീന്‍ സീനെയും പ്രതിപക്ഷ നേതാവ് ആംഗ് സാന്‍ സൂക്കിയെയും കണ്ടു.

ഇത്തവണ നേതാക്കളെല്ലാം റോഹിംഗ്യകളെക്കുറിച്ച് സംസാരിച്ചുവെന്നതാണ് പ്രത്യേകത. റോഹിംഗ്യ മുസ്‌ലിംങ്ങളുടെ നില പരിതാപകരമാണെന്നും അവര്‍ക്ക് സഹായമെത്തിക്കന്‍ യു.എന്‍ ഏജന്‍സികള്‍ക്ക് സൗകര്യമൊരുക്കണമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. റോഹിംഗ്യകളോടുള്ള വിവേചനം തുടരുന്നിടത്തോളം കാലം  മ്യാന്‍മറില്‍ നടക്കുന്നുവെന്ന് പറയുന്ന മാറ്റത്തിന് ശോഭയുണ്ടാകില്ലെന്ന് ഒബാമയും പ്രഖ്യാപിച്ചു.


മത്സരിക്കുന്നയാളുടെ മകനോ ഭര്‍ത്താവോ അടുത്ത ബന്ധുവോ വിദേശ പൗരത്വമുളാളയാളാണെങ്കില്‍ മത്സരിക്കാനാകില്ലെന്നാണ് ചട്ടം. സൂക്കിയുടെ ഏക മകന്‍ ബ്രിട്ടീഷ് പൗരനാണ്.  ഈ കുരുക്ക് അഴിച്ചെടുക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് സൂക്കിയുടെ പാര്‍ട്ടി. ഈ പരിശ്രമത്തിനിടക്ക് റോഹിംഗ്യകളുടെ കാര്യത്തില്‍ ഇടപെടാനൊന്നും അവര്‍ക്ക് നേരമില്ല. അല്ലെങ്കില്‍ വോട്ടവകാശമില്ലാത്തവന്റെ മനുഷ്യാവകാശത്തിന് എന്ത് വില?


റോഹിംഗ്യകളെക്കുറിച്ച് പുറത്ത് നിന്ന് വരുന്നവര്‍ പറയുന്നത് മ്യാന്‍മര്‍ ഭരണകൂടത്തിന് സഹിക്കാനാകുന്നില്ല. ജനാധിപത്യത്തിലേക്ക് ചുടവ് വെച്ച് ലക്ഷണമൊത്ത ആധുനിക രാഷ്ട്രമാകാന്‍ കുളിച്ച് കുപ്പായം മാറ്റിയിരിക്കുന്ന മ്യാന്‍മറിന് റോഹിംഗ്യ എന്ന പദം ചതുര്‍ഥിയാണ്. ബുദ്ധ ഭൂരിപക്ഷ രാഷ്ട്രത്തില്‍ ഒരു ജനത ഉന്‍മൂലനത്തിന് വിധേയമാകുന്നുവെന്ന് ലോകം വിളിച്ച് പറയുമ്പോള്‍ ജാള്യം സഹിക്കാനാകുന്നില്ല അവര്‍ക്ക്. അത്‌കൊണ്ട് റോഹിംഗ്യകളുടെ സത്യം നിരന്തരം ആവര്‍ത്തിക്കുകയെന്നതാണ് ഈ ഘട്ടത്തില്‍ ചെയ്യാവുന്ന യഥാര്‍ഥ പോരാട്ടം. വിവര വിസ്‌ഫോടനത്തിന്റെ കാലത്ത്  യഥാര്‍ഥ വിവരങ്ങള്‍ പ്രസരിപ്പിക്കുകയെന്നതിനേക്കാള്‍ വലിയ പ്രതിരോധമില്ല.

ബംഗ്ലാദേശില്‍ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാരാണ് റോഹിംഗ്യ മുസ്‌ലിംങ്ങള്‍ ഒന്നടങ്കമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മ്യാന്‍മര്‍ ഭരണകൂടം. ലോക നേതാക്കള്‍ മൗനം വെടിയുമ്പോഴും  മ്യാന്‍മര്‍ പ്രസിഡന്റ് തീന്‍ സീനും മറ്റ് അധികൃതരും മൗനത്തിന്റെ ഉരുക്കു കോട്ടയില്‍ തന്നെയാണ്. ബുദ്ധ തീവ്രവാദികളുടെ മതദ്വേഷത്തിന് മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ് അവര്‍. അഷിനോ വിരാതുവിനെപ്പോലുള്ള കൊലയാളി ഭിക്ഷുക്കളാണ് ഇവിടെ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്.

മുസ്‌ലിംങ്ങളെ കൊന്നൊടുക്കുന്നത് പുണ്യ കര്‍മമാണെന്ന് പ്രഖ്യാപിച്ചയാളാണ് ഈ വിരാതു. ദി ഫേസ് ഓഫ് ബുദ്ധിസ്റ്റ് ടെറര്‍ എന്നാണ് ടൈം മാഗസിന്‍ വിരാതുവിനെ വിശേഷിപ്പിച്ചത്. ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ ഇവിടെ ആട്ടിയോടിക്കലുകള്‍ നടക്കുന്നു. മനുഷ്യരെ ചുട്ടു കൊല്ലുന്നു. വീടുകള്‍ തകര്‍ക്കുന്നു. പുരുഷന്‍മാരെ ആക്രമിക്കുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ഇതൊക്കെയായിട്ടും പിടിച്ച് നില്‍ക്കുന്നവരെ ജോലി ചെയ്യിച്ച് പീഡിപ്പിക്കുന്നു. കടുത്ത ജോലികള്‍ മാത്രമേ റോഹിംഗ്യകള്‍ക്ക് നല്‍കുകയുള്ളൂ. അതിന് തന്നെ കൂലി കുറവും.

രാജ്യത്തിന്റെ ഒരു ഭാഗം വിവേചനത്തിന്റെയും വംശ ശുദ്ധീകരണത്തിന്റെയും ഇരുട്ടില്‍ നില്‍ക്കുമ്പോഴാണ് മ്യാന്‍മര്‍ മാറുന്നുവെന്ന മുദ്രാവാക്യം മുഴങ്ങുന്നത്. അമേരിക്കയും ഇ യുവും അവിടെ സ്ഥാനപതി കാര്യാലയം തുടങ്ങിയിരിക്കുന്നു. ഒബാമ രണ്ട് പ്രാവശ്യമാണ് മ്യാന്‍മര്‍ സന്ദര്‍ശിച്ചത്. ഉപരോധം മിക്കവാറും ഒഴിവാക്കിക്കൊടുത്തിരിക്കുന്നു.

യു.എന്നിന്റെ  സാമ്പത്തിക സൈനിക സഹായം ഇവിടേക്ക് ഒഴുകുന്നുണ്ട്. അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ആംഗ് സാന്‍ സൂക്കിക്ക് മത്സരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.

മത്സരിക്കുന്നയാളുടെ മകനോ ഭര്‍ത്താവോ അടുത്ത ബന്ധുവോ വിദേശ പൗരത്വമുളാളയാളാണെങ്കില്‍ മത്സരിക്കാനാകില്ലെന്നാണ് ചട്ടം. സൂക്കിയുടെ ഏക മകന്‍ ബ്രിട്ടീഷ് പൗരനാണ്.  ഈ കുരുക്ക് അഴിച്ചെടുക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് സൂക്കിയുടെ പാര്‍ട്ടി. ഈ പരിശ്രമത്തിനിടക്ക് റോഹിംഗ്യകളുടെ കാര്യത്തില്‍ ഇടപെടാനൊന്നും അവര്‍ക്ക് നേരമില്ല. അല്ലെങ്കില്‍ വോട്ടവകാശമില്ലാത്തവന്റെ മനുഷ്യാവകാശത്തിന് എന്ത് വില?

അപ്പോള്‍ ഒബാമയും മൂണുമൊക്കെ താക്കീത് നല്‍കിയതോ? അവ എത്രമാത്രം ആത്മാര്‍ഥമാണ്? എത്രമാത്രം ഫലദായകമാണ്? ഈ പുറം ലോകം, അന്താരാഷ്ട്ര സമൂഹം എന്നെല്ലാം വ്യവഹരിക്കുന്നത് പാശ്ചാത്യ, വന്‍കിട രാഷ്ട്രങ്ങളെയാണല്ലോ. അവര്‍ക്ക് ചില മാനദണ്ഡങ്ങളുണ്ട്. അതില്‍ പ്രധാനം വിപണിയിലെ സുസ്ഥിരതയാണ്.

രാഷ്ട്രീയ മാറ്റം എന്ന് അവര്‍ വിളിക്കുന്നത് വിപണിയില്‍ അലോസരമുണ്ടാക്കാത്ത ഭരണ സംവിധാനമാണ്. നിയന്ത്രണങ്ങളില്ലാത്ത വിപണി സാധ്യമാക്കുന്ന ആരെയും അവര്‍ ജനാധിപത്യ മാതൃകകളായി പ്രഖ്യാപിക്കും. മ്യാന്‍മറില്‍ സംഭവിച്ചത് അതാണ്.  ഇന്ത്യ, ചൈന തുടങ്ങിയ അയല്‍ക്കാര്‍ മ്യാന്‍മറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മത്സരിക്കുകയാണ്.

വന്‍ ധാതു ശേഖരം ഉണ്ടെന്ന് കരുതപ്പെടുന്ന മ്യാന്‍മറില്‍ പാശ്ചാചാത്യ രാജ്യങ്ങളും  മുതല്‍ മുടക്കിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ മ്യാന്‍മര്‍ ശാന്തമാകേണ്ടത് അവരുടെ ആവശ്യമാണ്. ഇതാ മ്യാന്‍മര്‍ മാറിയിരിക്കുന്നു എന്ന് വിളിച്ചു പറയാനുള്ള ഉപാധിമാത്രമാണ് ഭരണകൂടത്തിന്‍ ആംഗ് സാന്‍ സൂക്കി.

We use cookies to give you the best possible experience. Learn more